റിപ്പോ നിരക്കില്‍ മാറ്റമില്ല

moonamvazhi
ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാലവായ്പകളുടെ പലിശനിരക്കില്‍ ( റിപ്പോ നിരക്ക് ) മാറ്റമില്ല. നിലവിലുള്ള 6.5 ശതമാനമായി പലിശനിരക്ക് തുടരും. റിസര്‍വ് ബാങ്കിന്റെ ആറംഗ പണനയസമിതിയുടെ ഈ തീരുമാനം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസാണു വ്യാഴാഴ്ച രാവിലെ അറിയിച്ചത്. വിലക്കയറ്റത്തോത് ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ റിപ്പോ നിരക്ക് കാല്‍ ശതമാനമെങ്കിലും വര്‍ധിപ്പിക്കുമെന്നാണു സാമ്പത്തികവിദഗ്ധര്‍ കരുതിയിരുന്നത്.

മുന്നുദിവസത്തെ യോഗത്തിനുശേഷമാണു നടപ്പു സാമ്പത്തികവര്‍ഷത്തെ ആദ്യത്തെ പണനയപ്രഖ്യാപനം വന്നത്. ഇതിനു മുമ്പു തുടര്‍ച്ചയായി ആറു തവണയും റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയിരുന്നു. 2022 മെയ് മാസത്തില്‍ 0.4 ശതമാനവും ജൂണിലും ആഗസ്റ്റിലും ഒക്ടോബറിലും 0.5 ശതമാനം വീതവും ഡിസംബറില്‍ 0.35 ശതമാനവും 2023 ഫെബ്രുവരിയില്‍ 0.25 ശതമാനവുമാണു കൂട്ടിയിരുന്നത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!