റാന്നി സര്‍വീസ് സഹകരണ ബാങ്കിന്റെ എ.ടി.എം കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങി

moonamvazhi

പത്തനംത്തിട്ട റാന്നി സര്‍വീസ് സഹകരണ ബാങ്കിന്റെ എ.ടി.എം, സി.ഡി.എം മിഷന്‍ ഉദ്ഘാടനവും എ.ടി.എം കാര്‍ഡ് വിതരണവും നടത്തി. ഇവയര്‍ സോഫ്ട് ടെക്കിന്റെ സാങ്കേതിക സഹായത്തോടെയുളള എ.ടി.എം കൗണ്ടര്‍ പ്രമോദ് നാരായണന്‍ എം.എല്‍.എയും എടിഎം കാര്‍ഡ് വിതരണം രാജു എബ്രഹാമും ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ബിനോയി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സഹകരണ മേഖലയിലെ ജില്ലയിലെ ആദ്യത്തെ എ.ടി.എം കൗണ്ടറാണിത്. പുതുതലമുറ ബാങ്കിങ് സേവനങ്ങള്‍ സഹകാരികള്‍ ലഭ്യമാക്കുകയും രാജ്യത്ത് എവിടെ നിന്നും ബാങ്കിന്റെ സേവനങ്ങള്‍ പ്രാപ്തമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.


ജോയിന്റ് രജിസ്ട്രാര്‍ കമറുദ്ദീന്‍, അസി. രജിസ്ട്രാര്‍ എസ്.ബിന്ദു, പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. പ്രകാശ്, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ പ്രസിഡന്റ് പി. ആര്‍. പ്രസാദ്, ടി.എന്‍. ശിവന്‍കുട്ടി, നയന സാബു, ബാങ്ക് സെക്രട്ടറി എം.ജി. തോമസ് കുട്ടി, ജോജോ കോവൂര്‍, രാജു മരുതിക്കല്‍, ശശികല രാജശേഖരന്‍ എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published.