റബ്ബർ കർഷകർക്ക് ഉത്തേജക പാക്കേജ് അനുവദിക്കണമെന്ന് ഡോക്ടർ എൻ.ജയരാജ് എം.എൽ.എ

adminmoonam

റബ്ബർ കർഷകർക്ക് ഉത്തേജക പാക്കേജ് അനുവദിക്കണമെന്ന് ഡോക്ടർ എൻ.ജയരാജ് എം.എൽ.എ ആവശ്യപ്പെട്ടു. ചങ്ങനാശ്ശേരി സഹകരണ റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കറുകച്ചാൽ ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നടന്ന കർഷകരുടെ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. കേരളത്തിലെ 12 ലക്ഷത്തോളം വരുന്ന ചെറുകിട റബർ കർഷകർ വളരെ പ്രതിസന്ധി നേരിടുകയാണ്. റബറിന്റെ വിലയിടിവു മൂലം റബർ കർഷകർ നട്ടംതിരിയുകയാണെന്നും എംഎൽഎ പറഞ്ഞു.

റബർ ടേപ് ചെയ്യുന്നതിനും തോട്ടത്തിലെ പണികൾ ചെയ്യുവാനും തൊഴിലാളികളെ ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.ഈ തൊഴിലുകൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. സഹകരണ സംഘം പ്രസിഡണ്ട് മാത്യു ജോൺ അധ്യക്ഷത വഹിച്ചു. റബ്ബർ മാർക്കറ്റ് ഡയറക്ടർ എ. എം. മാത്യു, ജെയിംസ് തോമസ്, മാത്യു ജോസഫ്, സുധ ടാഗോർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News