യുഡിഎഫ് ഭരിക്കുന്ന സഹകരണസംഘങ്ങൾ ക്കെതിരെ അസിസ്റ്റന്റ് രജിസ്ട്രാർ ഭീഷണിപ്പെടുത്തുന്നതായി ആക്ഷേപം.

adminmoonam

കോഴിക്കോട് താലൂക്കിലെ യുഡിഎഫ് ഭരിക്കുന്ന സഹകരണ സംഘങ്ങൾക്കെതിരെ സഹകരണ വകുപ്പ് ഉദ്യോഗസ്ഥ ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കുന്നതായി വ്യാപകമായി ആരോപണം. മൂന്നാം വഴിയിലേക്ക് നിരവധിപേരാണ് ആരോപണവുമായി എത്തിയത്. പലരും ഉദ്യോഗസ്ഥയുടെ സംസാരം റെക്കോർഡ് ചെയ്താണ് പരാതിയുമായി എത്തിയത്.
കേരള ബാങ്ക്മായി ബന്ധപ്പെട്ട് സർക്കാർ നിർദേശപ്രകാരം ഈ മാസം 9ന് 14 ജില്ലാകേന്ദ്രങ്ങളിലും കേരള ബാങ്കിന്റെ പ്രചരണാർത്ഥം ആഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ സഹകരണ സംഘം രജിസ്ട്രാറുടെ നിർദ്ദേശമുണ്ടായിരുന്നു. ഇതിൽ പരമാവധി സഹകരണ സംഘങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും നിർദേശമുണ്ടായിരുന്നു. എന്നാൽ യുഡിഎഫ് നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങൾ അന്ന് കരിദിനം ആചരിക്കുകയും ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ പാടില്ലെന്ന് നിർദ്ദേശം നൽകുകയും ചെയ്തതോടെ യുഡിഎഫ് നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളിൽ നിന്നും പരിപാടിക്ക് പങ്കാളിത്തം ഉണ്ടായിരുന്നില്ല.

കഴിഞ്ഞ ദിവസങ്ങളിലായി പല ജില്ലകളിലും വനിതാ സംഘങ്ങളുടെയും, മൾട്ടിപ്പിൾ സഹകരണ സംഘങ്ങളുടെയും സെക്രട്ടറിമാരുടെയും യോഗം അസിസ്റ്റന്റ് രജിസ്ട്രാർ വിളിച്ചിരുന്നു. കോഴിക്കോട് താലൂക്കിലെ യോഗത്തിൽ , ഒമ്പതാം തീയതിയിലെ പരിപാടിയിൽ പങ്കെടുക്കാത്തതിന്റെ കാരണം ആരായുക മാത്രമല്ല നിങ്ങളുടെ സംഘങ്ങളുടെ ഫയലുകൾ കാണിച്ചു തരാം എന്ന് കോഴിക്കോട് അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ഭീഷണിപ്പെടുത്തിയത്രേ. ഭരണസമിതിയുടെ താല്പര്യം അനുസരിച്ചല്ല വകുപ്പിന്റെ താല്പര്യം അനുസരിച്ചാണ് സെക്രട്ടറിമാർ പെരുമാറേണ്ടതെന്നും എ.ആർ സെക്രട്ടറിമാരോട് പറഞ്ഞു. പല സെക്രട്ടറിമാരും ഇക്കാര്യങ്ങൾ ഭരണസമിതിയെ അറിയിച്ചിട്ടില്ല. എന്നാൽ സെക്രട്ടറി ഫോറങ്ങളിലും ചില ഭരണസമിതി അംഗങ്ങളെയും അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.