മ്യൂസിക് ആൽബം പുറത്തിറക്കി അയ്കൂപ്സ്

moonamvazhi

ഇന്ത്യയിലെ ആദ്യത്തെ യുവ സഹകരണ മീഡിയ പ്രൊഡക്ഷന്‍ ഹൗസായ അയ്കൂപ്സ് താരം-3 എന്ന പേരിൽ മ്യൂസിക് ആൽബം പുറത്തിറക്കി. മൂന്നാർ വാഗമൺ പുനലൂർ എന്നിവിടങ്ങളിലെ മനോഹാരിതയിൽ ഒരുക്കിയ താരം എന്ന ആൽബം 6 മിനുട്ടും 12 സെക്കൻഡും ദൈർഘ്യമുള്ള സംഗീത വിരുന്നുകൂടിയാണ് അയ്കൂപ്സിന്റെ ഈ ക്രിസ്തുമസ് സമ്മാനം.

ഡിസംബര്‍ 21 ന് രാവിലെ 10ന് പുനലൂർ തായ്ലക്ഷ്മി തിയേറ്ററിലാണ് റിലീസിംഗ് നടന്നത്. അയ്കൂപ്സ് സെക്രട്ടറി നിനേഷ് മോഹൻ സംവിധാനം ചെയ്ത താരത്തിന്റെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത് റോബർട്ട്‌ മനോജ്‌ വര്ഗീസാണ്. പ്രദീപ്‌ മാരാരി ജോജി ജെയിംസ് അനുഷ ആന്റണി സ്മിനി മനോജ്‌ നീനു ജെയിംസ് എന്നിവരാണ് ഈ മനോഹര ഗാനം ആലപിച്ചത്. റിലീസിങ്ങിന് മുന്നോടിയായി പുനലൂർ തൂക്കുപാലത്തിനു മുന്നിൽ നിന്നും തിയേറ്റർ വരെ ക്രിസ്മസ് കരോളും ബൈക്ക് റാലിയും നടന്നു.രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-സഹകരണ രംഗത്തെ നിരവധി പ്രമുഖരും പൊതുജനങ്ങളും പങ്കെടുത്തു.

ഇടതുപക്ഷ സർക്കാറിന്റെ നൂറു ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി രൂപീകരിച്ച ഇന്ത്യയിലെ ആദ്യത്തെ യുവ സഹകരണ മീഡിയ പ്രൊഡക്ഷൻ ഹൗസാണ് അയികൂപ്സ്. ഒരു കൂട്ടം പ്രൊഫഷനലുകളായ യുവാക്കളുടെ പ്രവർത്തനം ഇതിന്റെ പിന്നിലുണ്ട്. മാധ്യമപ്രവർത്തകനും ക്രീയേറ്റീവ് റൈറ്റ്ററുമായ മുഹമ്മദ്‌ ഷാഫിയുടെ ആശയമാണ് അയ്കൂപ്സ്.

 

Leave a Reply

Your email address will not be published.

Latest News