മില്‍മ റിഫ്രഷ് വെജ് യൂണിറ്റ് ആരംഭിച്ചു
മില്‍മ എറണാകുളം മേഖലായൂണിയന്റെ ആഭിമുഖ്യത്തില്‍ ഗുരുവായൂര്‍ കിഴക്കേനടയില്‍ മില്‍മ റിഫ്രഷ് വെജ് പാര്‍ലര്‍ ഗുരുവായൂര്‍ നഗരസഭാചെയര്‍മാന്‍ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ.പി. ഉദയന്‍, മില്‍മ എറണാകുളം മേഖലായൂണിയന്‍ ചെയര്‍മാന്‍ എം.ടി. ഉദയന്‍, ഭരണസമിതിയംഗങ്ങളായ താര ഉണ്ണിക്കൃഷ്ണന്‍, സത്യന്‍ ടി.എന്‍, ഷാജു വെളിയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.