മിറ്റ്‌കോയുടെ നവീകരിച്ച ഷോറൂമും ജനസേവന കേന്ദ്രവും ഉദ്ഘാടനം ചെയ്തു

[email protected]

ഐടി, ടൂറിസം രംഗത്ത് സംസ്ഥാനം കൂടുതൽ വികസനം കൈവരിക്കണമെന്ന് മുൻ കേന്ദ്ര മന്ത്രി കെ.സി.വേണുഗോപാൽ. മലിനീകരണം താരതമ്യേന കുറഞ്ഞ ഇത്തരം വ്യവസായങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. മലബാർ ഇൻഫർമേഷൻ ടെക്നോളജി കോ-ഓപ്പറേറ്റിവ് സൊസൈറ്റി (മിറ്റ് കോ) യുടെ നവീകരിച്ച ഓഫീസും സോളാർ ഡിവിഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുൻ എം.എൽ.എ. കെ.കെ.നാരായണൻ പുതിയ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.കെ.വി.ഐ.ബി പ്രൊജക്ട് ഓഫീസർ എൻ.നാരായണൻ മിറ്റ് കോ ജന സേവന കേന്ദ്രവും അസിസിറ്റൻറ് രജിസ്ട്രാർ എം.കെ.ദിനേശ് ബാബു സർവീസ് സപ്പോർട്ട് സോഫ്റ്റ് വെയറും ഉദ്ഘാടനം ചെയ്തു.തലശ്ശേരി അഗ്രിക്കൾച്ചറൽ കോ ഓപ്പറേറ്റിവ് സൊസൈറ്റി പ്രസിഡന്റ് വി.എ.നാരായണൻ ജീവനക്കാർക്കുള്ള സിന്ധ്യ മെഡികെയർ പദ്ധതി ഉദ്ഘാടനം ചെയ്തു. ദിനേശ് സഹകരണ സംഘത്തിന്റെ ചെയർമാൻ സി.രാജൻ, സെക്രട്ടറി കെ പ്രഭാകരൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

മിറ്റ് കോ പ്രസിഡന്റ് കെ.പ്രമോദ്, വൈസ് പ്രസിഡന്റ് പി.പി.മഹമൂദ്, ജനറൽ മാനേജർ ജയ്സൺ തോമസ്, ലേബർ ബാങ്ക് പ്രസിഡന്റ് കെ.സുരേന്ദ്രൻ, ഉദുമ ബാങ്ക് പ്രസിഡന്റ് സി.കെ. ശ്രീധരൻ, കണ്ണൂർ ബാങ്ക് പ്രസിഡന്റ് സി.എ.അജീർ, മാടായി ബാങ്ക് പ്രസിഡന്റ് രാമചന്ദ്രൻ മാസ്റ്റർ, അഴീക്കോട് ബാങ്ക് പ്രസിഡൻറ് എം.എൻ.രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

ഗുണനിലവാരത്തിനുള്ള ഐ.എസ്.ഒ അംഗീകാരം നേടിയ സഹകരണ മേഖലയിലെ ആദ്യ ഐ.ടി. സംരംഭമാണ് മിറ്റ് കോ.ഐ.ടി. രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയാണ് സ്ഥാപനത്തെ നയിക്കുന്നത്. മലബാർ മേഖലയിലെ 600 ലധികം സഹകരണ സ്ഥാപനങ്ങൾക്ക് മിറ്റ് കോ സേവനം നൽകി വരുന്നുണ്ട്.വൈദ്യുത ബിൽ മുതൽ കർഷകർക്കാവശ്യം വിവിധ തരം സേവനങ്ങൾ വരെ ഉൾപ്പെടുന്ന വിപുലമായ സേവനങ്ങൾ മിറ്റ് കോ ജനസേവന കേന്ദ്രം നൽകുന്നു. സഹകരണ സ്ഥാപനങ്ങൾക്കായി മിറ്റ് കോ ജനസേവന സോഫ്റ്റ് വെയറും പുറത്തിറക്കുന്നുണ്ട്.

Leave a Reply

Your email address will not be published.