ബാങ്കിങ് നിയന്ത്രണ (ഭേദഗതി) ഓർഡിനൻസ് -2020 ലേഖനം…

adminmoonam

ബാങ്കിങ് നിയന്ത്രണ (ഭേദഗതി) ഓർഡിനൻസ് -2020
ശിവദാസ് ചേറ്റൂരിന്റെ ലേഖനം തുടരുന്നു..

സെക്ഷൻ-3 ന്റെ ചരിത്ര പശ്ചാത്തലം
24. കോടതിക്ക് മുൻപാകെ നിങ്ങൾ എന്തൊക്കെ വാദങ്ങൾ നിരത്തിയാലും, സെക്ഷൻ-3ന്റെ വ്യാഖ്യാനത്തിനു ചരിത്രപരമായ വിശകലനം തന്നെ വേണ്ടി വരുന്നതാണ്. സെക്ഷൻ-3 അതിന്റെ ഇപ്പോഴത്തെ രൂപത്തിൽ (2020-ലെ ഓർഡിനൻസിനു മുമ്പ്) Banking Regulation Act- 1949(BR Act-ചുരുക്കത്തിൽ)-ൽ ഉൾപ്പെടുത്തിയത് 01-03-1966 മുതലാണ്- Act 23 of 1965 ലൂടെ. 01-03-1966-നു മുൻപ് സെക്ഷൻ-3 താഴെക്കൊടുത്ത രൂപത്തിലായിരുന്നു:

25. Section 3 . സഹകരണ ബാങ്കുകൾക്ക് നിയമം ബാധകമല്ല:-
ഈ നിയമത്തിലെ ഒന്നും തന്നെ Co-operative Societies Act, 1912- അനുസരിച്ചോ, അല്ലെങ്കിൽ തത്സമയത്ത് ഏതെങ്കിലും സംസ്ഥാനത്ത് നിലവിലുള്ള സഹകരണ ബാങ്കുകൾക്ക് ബാധകമായ മറ്റേതെങ്കിലും നിയമമനുസരിച്ചോ രജിസ്റ്റർ ചെയ്ത ഒരു സഹകരണ ബാങ്കിന് ബാധകമല്ല.

26.നിയമത്തിന്റെ പേര് Banking Companies Act 1949 എന്നായിരുന്നു എന്നതും Banking regulation Act എന്നാക്കി മാറ്റിയത് Act 23 of 1965.വഴി 01-03-1966 മുതലാണെന്നതും കൂടി ശ്രദ്ധിക്കുമല്ലോ.

27. 01-03-1966 മുതൽ 25-06-2020 വരെ സെക്ഷൻ 3 ഇങ്ങനെയായിരുന്നു നില നിന്നിരുന്നത്:
സെക്ഷൻ 3. സഹകരണസംഘങ്ങൾക്ക് ചില സാഹചര്യങ്ങളിൽ നിയമം ബാധകമാകും:
ഈ നിയമത്തിലെ ഒന്നും തന്നെ
a) ഒരു പ്രാഥമിക കാർഷിക വായ്പാ സംഘത്തിനോ
b) ഒരു സഹകരണ ഭൂപണയ ബാങ്കിനോ
c) മറ്റേതെങ്കിലും സംഘത്തിനോ,Part V-ൽ വ്യക്തമാക്കിയിട്ടുള്ള രീതിയിലും പരിധിക്കുള്ളിലും അല്ലാതെ ബാധകമാവില്ല.
28. 26-06-2020 മുതൽ സെക്ഷൻ 3 ഇപ്രകാരമാണ്:
National Bank for Agriculture and Rural development Act 1981-ൽ അടങ്ങിയിരിക്കുന്നത് എന്തുമാകട്ടെ,
ഈ നിയമം,
a) ഒരു പ്രാഥമിക കാർഷിക വായ്പാ സംഘത്തിനോ
b) പ്രധാന ലക്ഷ്യവും മുഖ്യ ബിസിനസ്സും കാർഷികവികസനത്തിനു ദീർഘകാല സാമ്പത്തികസഹായം നൽകൽ ആയ ഒരു സഹകരണ ബാങ്കിനോ ബാധകമല്ല.

29. ഇനി നമുക്ക് സെക്ഷൻ 3-നെ വിശദമായി വിശകലനം ചെയ്യാം. സെക്ഷൻ 3-ൽ വരുത്തിയ മാറ്റങ്ങൾ -അതായത്, അത് 1949-ലും 1966-ലും ഇപ്പോൾ 2020-ലും എങ്ങനെയായിരുന്നു എന്നത്-പ്രത്യേകം ശ്രദ്ധിക്കാൻ വായനക്കാരോട് അഭ്യർത്ഥിക്കുന്നു. സെക്ഷൻ 3-ന്റെ ചരിത്രം മനസ്സിലാക്കാനും ഗുണ നിരൂപണം ചെയ്യാനും അത് സഹായിക്കും.

30. 1949-ൽ നിയമം ആദ്യമായി “Banking companies Act 1949” എന്ന പേരിൽ 10-03-1949 മുതൽ പ്രാബല്യത്തിൽ വന്നപ്പോൾ, Cooperative societies Act 1912-ഉം മറ്റു സംസ്ഥാനനിയമങ്ങളും അനുസരിച്ച് രജിസ്റ്റർ ചെയ്തിരുന്ന സഹകരണസംഘങ്ങൾ വ്യക്തമായി ഒഴിവാക്കപ്പെട്ടിരുന്നു എന്നത് ശ്രദ്ധിക്കുമല്ലോ. പാക്സിനെക്കുറിച്ച് ആ നിലക്ക് പരാമർശവുമില്ല. .

31. കേരളസംസ്ഥാനത്തിന്റെ രൂപീകരണത്തിന് മുൻപ് ഈ മേഖലയിലെ സഹകരണസംഘങ്ങൾ Travancore co-operative Societies Act V of 1112 (M.E), Cochin Co-operative Societies Act XXVI of 1113(M.E) , Madras Co-operative Societies Act 1932 എന്നീ നിയമങ്ങൾക്കു വിധേയമായിട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്. തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിച്ചപ്പോൾ Travancore-Cochin Co-operative Societies Act 1951 എന്ന നിയമം 1.9.1952 മുതൽ നിലവിൽ വന്നു. കേരളസംസ്ഥാനം രൂപീകരിക്കപ്പെട്ടതിനു ശേഷം, സംസ്ഥാനത്തിന് മുഴുവൻ ബാധകമാകുന്ന ഒരു ഏകീകൃത നിയമം നടപ്പിലാക്കുന്നതിനായി 15.5.1969 മുതൽ പ്രാബല്യത്തിലുള്ള Kerala Co-operative Societies Act of 1969 നിലവിൽ വന്നു.
തുടരും..

Leave a Reply

Your email address will not be published.

Latest News
error: Content is protected !!