പ്രാഥമിക സഹകരണബാങ്കുകളിലെ പേരുമാറ്റം: കേരളം സുപ്രീം കോടതിയില്‍ ഉടനെ കേസ് ഫയല്‍ ചെയ്യും

Deepthi Vipin lal

സര്‍വീസ് സഹകരണ ബാങ്കുകളുടെ പേരുമാറ്റത്തിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്യും. കേസിനു വേണ്ട എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു. ഈയാഴ്ചയോ അടുത്താഴ്ചയോ കേസ് ഫയല്‍ ചെയ്യും.

റിസര്‍വ് ബാങ്ക് കഴിഞ്ഞ നവംബറിലാണ് മുന്നറിയിപ്പ്‌നോട്ടീസ് പ്രസിദ്ധീകരിച്ചത്. ആദ്യം വാര്‍ത്താക്കുറിപ്പായി നല്‍കിയ മുന്നറിയിപ്പുകള്‍ പിന്നീട് പത്രപ്പരസ്യമായും നല്‍കി. പ്രാഥമിക സഹകരണ ബാങ്കുകള്‍ ബാങ്ക്, ബാങ്കിംഗ്, ബാങ്കര്‍ എന്നീ പദങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും അംഗങ്ങളില്‍ നിന്നല്ലാതെ നിക്ഷേപം സ്വീകരിക്കാന്‍ പാടില്ലെന്നും നിക്ഷേപങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമായ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷന്റെ ( ഡി.ഐ.സി.ജി.സി. ) പരിരക്ഷ നല്‍കിയിട്ടില്ലെന്നുമാണ് പരസ്യത്തില്‍ പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published.