പ്രാഥമിക ക്ഷീര സഹകരണ സംഘം ജീവനക്കാര്‍ക്കു 10 ശതമാനം ക്ഷാമബത്ത

Deepthi Vipin lal

സംസ്ഥാനത്തെ പ്രാഥമിക ക്ഷീര സഹകരണ സംഘം ജീവനക്കാര്‍ക്കു 10 ശതമാനം ക്ഷാമബത്ത അനുവദിച്ച് ഉത്തരവായി.

2019 ജനുവരി ഒന്നു മുതല്‍ റിവൈസ്ഡ് സ്‌കെയിലില്‍ മൂന്നു ശതമാനവും ( റിവൈസ്ഡ് സ്‌കെയിലിനു മുമ്പു ബാക്കി നിന്നിരുന്ന ആറു ശതമാനം ക്ഷാമബത്തക്കു തുല്യമായി ) 2020 ജനുവരി ഒന്നു മുതല്‍ നാലു ശതമാനവും 2020 ജൂലായ് ഒന്നു മുതല്‍ മൂന്നു ശതമാനവും ചേര്‍ത്താണു പത്തു ശതമാനം ക്ഷാമബത്ത അനുവദിച്ചിരിക്കുന്നത്.

സംഘത്തിന്റെ സാമ്പത്തികസ്ഥിതി പരിഗണിച്ചും സ്ഥാപനച്ചെലവുകള്‍ വാര്‍ഷിക ലാഭത്തിന്റെ 80 ശതമാനത്തില്‍ അധികരിക്കില്ല എന്നുറപ്പാക്കിയുമാണു ഭരണ സമിതി ക്ഷാമബത്ത അനുവദിക്കേണ്ടത് എന്നു ക്ഷീര സഹകരണ സംഘം ഡയരക്ടറുടെ ഉത്തരവില്‍ പറയുന്നു. ഓരോ മാസവും പുതുക്കിയ നിരക്കില്‍ അടിസ്ഥാന ശമ്പളത്തോടൊപ്പം ക്ഷാമബത്ത വാങ്ങാം.

[pdf-embedder url=”https://www.moonamvazhi.com/wp-content/uploads/2021/05/milma-.pdf” title=”milma -“]

 

Leave a Reply

Your email address will not be published.