പ്രളയദുരിതാശ്വാസ ക്യാമ്പുകളില്‍ നിലവില്‍ താമസിക്കുന്നവര്‍ക്ക് ഓണക്കോടി.
പ്രളയദുരിതാശ്വാസ ക്യാമ്പുകളില്‍ നിലവില്‍ താമസിക്കുന്നവര്‍ക്ക് ഓണക്കോടി വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. ഇതിനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കും. തുടര്‍ നടപടികള്‍ അതത് ജില്ലാ കലക്ടര്‍മാര്‍ സ്വീകരിക്കും.
പ്രളയ ദുരിതാശ്വാസമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയ വീടുകളില്‍ ഈ ഓണക്കാലയളവില്‍ ‘ഗൃഹപ്രവേശം’ നടത്തും. ജില്ലാ ചുമതലയുള്ള മന്ത്രിമാരെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചാണ് ചടങ്ങ് നടത്തുക. 60 വയസ്സിനു മുകളില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് സൗജന്യ ഓണക്കോടി നൽകാനും സർക്കാർ തീരുമാനിച്ചു.