പ്രളയത്തിൽ അകപ്പെട്ട കുടുംബങ്ങൾക്കുള്ള അടിയന്തര സഹായ വിതരണത്തിന് മാനദണ്ഡം നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി.

adminmoonam

പ്രളയത്തിൽ അകപ്പെട്ട കുടുംബങ്ങൾക്കുള്ള അടിയന്തര സഹായ വിതരണത്തിന് മാനദണ്ഡം നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. ഇതനുസരിച്ച് താഴെ പറയുന്നവരാണ് ദുരിതബാധിത കുടുംബങ്ങളുടെ പരിധിയിൽ വരിക. പ്രളയജലം പ്രവേശിച്ച വീടുകളിൽ വസിച്ചിരുന്ന കുടുംബങ്ങൾ, പ്രകൃതിക്ഷോഭത്തിൽ പൂർണ്ണമായോ ഭാഗികമായോ (15% – 100 %) തകർന്ന വീടുകളിൽ താമസിച്ച കുടുംബങ്ങൾ,
മുന്നറിയിപ്പ് അനുസരിച്ച് സർക്കാർ അംഗീകൃത ക്യാമ്പുകളിൽ കഴിഞ്ഞിരുന്നവർ,പ്രളയ സാധ്യത മുന്നിൽ കണ്ട് ബന്ധുക്കളുടെയോ സുഹൃത്തുക്കളുടേയോ വീടുകളിൽ മാറി താമസിച്ച കുടുംബങ്ങൾ, ആലപ്പുഴ, കോട്ടയം ജില്ലകളിൽ കഞ്ഞിപ്പുരകളിൽ രജിസ്റ്റർ ചെയ്യുകയും ഭക്ഷണം നൽകുകയും ചെയ്ത കുടുംബങ്ങൾ,ഒറ്റയ്ക്കും കുടുംബമായും ക്യാമ്പിൽ രജിസ്റ്റർ ചെയ്ത അതിഥി തൊഴിലാളികൾ. ഈ ആറു വിഭാഗത്തിൽപ്പെട്ടവർക്ക് ആണ് അടിയന്തര സഹായം ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Latest News