പ്രതിവര്‍ഷം 50000ടണ്‍ നെല്‍സംസ്‌കരണ ശേഷിയുള്ള ആധുനിക റൈസ് മില്ലിന് കിടങ്ങൂരില്‍ നാളെ തറക്കല്ലിടും

moonamvazhi

കുട്ടനാട് അപ്പര്‍ കുട്ടനാട് മേഖലയിലെ നെല്‍കര്‍ഷകരുടെ തീരാദുരിതത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി തുടക്കമിട്ട കേരള നെല്ലുസംഭരണ സംസ്‌കരണ വിപണന സഹകരണസംഘത്തിന്റെ (കാപ്കോസ്) ആധുനിക റൈസ് മില്ലിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 24 ന് വൈകിട്ട് മൂന്നിന് നടക്കും. സഹകരണ മന്ത്രി വി.എന്‍. വാസവന്‍ തറക്കല്ലിടും. കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ പഞ്ചായത്തിലെ കൂടല്ലൂര്‍ കവലയ്ക്ക് സമീപം കാപ്കോസ് വാങ്ങിയ 10 ഏക്കര്‍ ഭൂമിയിലാണ് ഗോഡൗണും ആധുനികമില്ലും സ്ഥാപിക്കുന്നത്.

ഒരു വര്‍ഷം 1,65000 മെട്രിക്ടണ്‍ നെല്ലാണ് ഉദ്പാദിപ്പിക്കുന്നത്. (35000 ഹെക്ടറിലാണ് നെല്‍കൃഷിയുള്ളത്) അതില്‍ 50000 ടണ്‍ പ്രതിവര്‍ഷം സംസ്‌കരിക്കാന്‍ ശേഷിയുള്ള മില്ലില്‍ ഏറ്റവും ആധുനികമായ ജര്‍മ്മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മിഷനറികളാണ് മില്ലില്‍ സ്ഥാപിക്കുന്നത്.

കേരളത്തിലെ സഹകരണ സംഘങ്ങളില്‍ നിന്നും ഓഹരിയായി സ്വരൂപിച്ച പണവും സര്‍ക്കാരിന്റെയും നബാര്‍ഡിന്റെയും സാമ്പത്തിക സഹായത്തോടും കൂടിയാണ് റൈസ് മില്ല് യാഥാര്‍ത്ഥ്യമാക്കുന്നത്. ഒരു വര്‍ഷത്തിനകം ഉത്പാദനം ആരംഭിക്കും. കാപ്കോസിന്റെ ബ്രാന്‍ഡഡ് അരിയോടൊപ്പം നിരവധി മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ കൂടി വിപണനം ചെയ്യാനുളള പദ്ധതിയുമുണ്ട്. ഈ മില്ല് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞാല്‍ ഇതേ രീതിയില്‍ ഒരു മില്ല് ആലപ്പുഴ ജില്ലയിലും സ്ഥാപിക്കുന്നതിന് കാപ്‌കോസ് തീരുമാനം എടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!