പെര്‍ഫെക്റ്റ് സോഫ്റ്റ്‌വെയര്‍ സൊല്യൂഷന്‍സ്: പുതിയ ഇ.ആര്‍.പി സോഫ്റ്റ്‌വെയര്‍ ലോഞ്ച് ചെയ്തു

moonamvazhi

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെര്‍ഫെക്റ്റ് സോഫ്റ്റ്‌വെയര്‍ സൊല്യൂഷന്‍സിന്റെ പുതിയ ഇ.ആര്‍.പി സോഫ്റ്റ്‌വെയറിന്റെ (PERSUITE) സോഫ്റ്റ് ലോഞ്ചിംഗ് നടന്നു. കേന്ദ്ര ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സോഫ്റ്റ് ലോഞ്ചില്‍ കമ്പനിയുടെ ടെക്‌നിക്കല്‍ ഡയറക്ടര്‍ സിജിന്‍.എം.എസ്, മാര്‍ക്കറ്റിംഗ് മാനേജര്‍മാരായ അരുണ്‍.എന്‍.ടി, ഷംസീര്‍.കെ, ജീവനക്കാരായ ജിതേഷ്‌കുമാര്‍, വിപിന്‍ ബാലന്‍ എന്നിവര്‍ പങ്കെടുത്തു.

ഒരു സ്ഥാപനത്തിലെ പ്രൊഡക്ഷന്‍, ഇന്‍വെന്ററി മാനേജ്മന്റ്, സര്‍വീസ്, ഫിനാന്‍സ്, ഹ്യൂമന്റിസോര്‍സ് തുടങ്ങി മുഴുവന്‍ കാര്യങ്ങളും ഓട്ടോമേഷന്‍ ചെയ്ത് സ്ഥാപനം സുഗമമായി മുന്നോട്ട് കൊണ്ട് പോകാന്‍ ഉതകുന്ന രീതിയിലുള്ള ഒരു ഇ.ആര്‍.പി സോഫ്റ്റ്വെയര്‍ (PERSUITE) ആണ് പെര്‍ഫെക്ട് രൂപകല്‍പന ചെയ്തിരിക്കുന്നത്. 23 വര്‍ഷത്തിലധികമായി സോഫ്റ്റ്‌വെയര്‍ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന പെര്‍ഫെക്റ്റ് കേരളത്തിന് പുറത്തേക്കും മറ്റുരാജ്യങ്ങളിലേക്കും തങ്ങളുടെ സേവനങ്ങള്‍ വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published.