പി. സൈനുദ്ദീന്‍ സ്ഥാനമൊഴിഞ്ഞു: കെ.കെ. മുഹമ്മദ് എന്‍.എം.ഡി.സി ചെയര്‍മാന്‍

moonamvazhi

നോര്‍ത്ത് മലബാര്‍ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് സപ്ലൈ ആന്‍ഡ് മാര്‍ക്കറ്റിങ്ങ് സഹകരണ സംഘത്തിന്റെ പുതിയ ചെയര്‍മാനായി കെ.കെ. മുഹമ്മദ് ചുമതലയേറ്റു. ഒന്നര പതിറ്റാണ്ടായി എന്‍.എം.ഡി.സിയുടെ ചെയര്‍മാനായിരുന്ന പി. സൈനുദ്ദീന്‍ സ്ഥാനമൊഴിഞ്ഞു. ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് മാത്രമല്ല ഭരണസമിതിയില്‍ നിന്നും അദ്ദേഹം ഒഴിവായി.

എന്‍.എം.ഡി.സി എന്ന സ്ഥാപനത്തെ അതിന്റെ ഉന്നതിയില്‍ എത്തിച്ചതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് സൈനുദ്ദീന്‍. 2008 ജനുവരി 31 നാണ് തിരഞ്ഞെടുപ്പിലൂടെ സൈനുദ്ദീന്‍ ചെയര്‍മാനായ ഭരണസമിതി നിലവില്‍ വന്നത്. ഒന്നുമല്ലാതിരുന്ന എന്‍.എം.ഡി.സിയെ സമൂഹത്തില്‍ അറിയപ്പെടുന്ന സ്ഥാപനമാക്കി മാറ്റിയതിന്റെ പിന്നില്‍ സൈനുദ്ദീന്റെ നേതൃപാടവമാണുളളത്. എന്‍എംഡി സി യുടെ 86 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ചെയര്‍മാനായ വ്യക്തികൂടിയാണ് അദ്ദേഹം.

സൈനബ.കെ, ടി.ജി. ബീന (വൈസ് പ്രസിഡന്റ്), വിജയന്‍.പി.മേനോന്‍, രമേശന്‍.എ.പി, കെ.കെ. പൗലോസ്, എം.കെ. മോഹനന്‍, കുമാരന്‍ നായര്‍, സുരാജ്, കെ.രോഹിണി എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങള്‍.

Leave a Reply

Your email address will not be published.