പഴം-പച്ചക്കറികൾ അടിസ്ഥാനവിലയില്‍ സംഭരിക്കാന്‍ 250 സംഘങ്ങള്‍ സന്നദ്ധത അറിയിച്ചു

Deepthi Vipin lal

പഴം-പച്ചക്കറികളുടെ വിപണിവില അടിസ്ഥാനവിലയേക്കാള്‍ കുറയുമ്പോള്‍ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ അടിസ്ഥാനവിലയില്‍ സംഭരിക്കാന്‍ 250 പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ സന്നദ്ധത പ്രകടിപ്പിച്ചു.

കേരളത്തിലെ പഴം-പച്ചക്കറി കര്‍ഷകരെ സഹായിക്കുന്നതിനു പതിനാറിനം കാര്‍ഷിക വിളകള്‍ക്കാണു അടിസ്ഥാനവില പ്രഖ്യാപിച്ചത്. ഇവയുടെ വിപണിവില കുറയുമ്പോള്‍ അടിസ്ഥാനവിലയ്ക്കു സംഭരിക്കാമെന്നാണു പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ വാഗ്ദാനം. ഈ സംഘങ്ങളുടെ പേരുകള്‍ പ്രഖ്യാപിച്ച് ഉത്തരവ് ഇറക്കാനായി സഹകരണ സംഘം രജിസ്ട്രാര്‍ കഴിഞ്ഞ ദിവസം ജില്ലാ ജോയന്റ് രജിസ്ട്രാര്‍ ( ജനറല്‍ ) മാരില്‍ നിന്നു റിപ്പോര്‍ട്ട് തേടി.

 

Leave a Reply

Your email address will not be published.