പയ്യന്നൂര്‍ കോ-ഓപ്പറേറ്റിവ് ടൗണ്‍ ബാങ്കിന്റെ എടിഎം പ്രവര്‍ത്തനം തുടങ്ങി

moonamvazhi

പയ്യന്നൂര്‍ കോ-ഓപ്പറേറ്റിവ് ടൗണ്‍ ബാങ്കിന്റെ എടിഎം കോര്‍ട്ട് റോഡിലെ ഹെഡ്ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി. കെ.എം. അസ്മ ഉമ്മ ഉദ്ഘാടനം നിര്‍വഹിച്ചു. ബാങ്ക് ചെയര്‍മാന്‍ വി. കൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എ.ടി.എം കാര്‍ഡ് സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍ അജിത എടക്കാടന്‍ വിതരണം ചെയ്തു. എം.കെ. രാജന്‍, സി. രാജന്‍, കെ.പി. ബാലകൃഷ്ണ പൊതുവാള്‍, ഡോ. ഫിറോസ്, വിമല സുകുമാരന്‍ നമ്പ്യാര്‍, പി. തമ്പാന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. ബാങ്ക് സി.ഇ.ഒ മോഹനവര്‍മ്മ പി.കെ. സ്വാഗതവും ജനറല്‍ മാനേജര്‍ ടി.വി. സുനില്‍ നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published.