പത്തിയൂര്‍ ഫാര്‍മേഴ്‌സ് ബാങ്ക് ഓക്‌സിജന്‍ കോണ്‍സെന്ററേറ്റര്‍ നല്‍കി

[mbzauthor]

പത്തിയൂര്‍ ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്ക് കായംകുളം ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് ഓക്‌സിജന്‍ കോണ്‍സെന്ററേറ്റര്‍ സംഭാവന നല്‍കി. വാക്‌സിന്‍ ചലഞ്ചിലേക്ക് അഞ്ച് ലക്ഷം രൂപയും ഹോസ്പിറ്റല്‍ ജീവനക്കാര്‍ക്ക് മാസ്‌ക്, പള്‍സ് ഓക്‌സിമീറ്റര്‍, ഗ്ലൗസ് എന്നിവയും സംഭാവനയായി നല്‍കി.

ആശുപത്രിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് ബിനു തച്ചടി ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ മനോജിന് ഓക്‌സിജന്‍ കോണ്‍സെന്ററേറ്റര്‍ കൈമാറി. വാര്‍ഡ് കൗണ്‍സിലര്‍ കെ. പുഷ്പ ദാസ്, ബാങ്ക് വൈസ് പ്രസിഡന്റ് എന്‍ സദാനന്ദന്‍, ബാങ്ക് ഡയറക്ടര്‍മാരായ എ.പി ഷാജഹാന്‍, മാനേജിംഗ് ഡയറക്ടര്‍ എസ്. മായ തുടങ്ങിയവര്‍ പങ്കെടുത്തു.

[mbzshare]

Leave a Reply

Your email address will not be published.