പട്ടികജാതി – വർഗ്ഗ സഹകരണ സംഘങ്ങളുടെ പ്രശ്നങ്ങൾ പഠിച്ച് പരിഹാരം തേടും‌ – മന്ത്രി

Deepthi Vipin lal

പട്ടികജാതി/വർഗ സഹകരണ സംഘങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാനും പരിഹാരം തേടാനും മാനേജ്മെന്റിന്റെയും സംഘങ്ങളിലെ ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുടെയും യോഗം വിളിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻഅറിയിച്ചു, പട്ടികജാതി / വർഗ്ഗ സഹകരണ സംഘങ്ങളെയും ജീവനക്കാരെയും സർക്കാർ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എംപ്ലോയീസ് അലയൻസ് ഇൻ എസ്. സി / എസ്. ടി കോ -ഓപ്പറേറ്റീവ്സ് കേരള സംസ്ഥാന കമ്മിറ്റി നിവേദനം നൽകിയപ്പോഴാണ് അനുഭാവപൂർവം ഇക്കാര്യം പരിഗണിക്കാമെന്നു മന്ത്രി പറഞ്ഞത്. വാക്സിൻ ചലഞ്ച് ഫണ്ടിലേക്ക് അംഗങ്ങളിൽ നിന്ന് സംഘടന ശേഖരിച്ച 30000 രൂപയ്ക്കുള്ള D D സംസ്ഥാന രക്ഷാധികാരി എം. കെ. സെൽവരാജ് മന്ത്രിയെ ഏൽപ്പിച്ചു . സംസ്ഥാന ചെയർമാൻ കെ. ടി ശിവൻ, കൺവീനർ കെ. എം. കുഞ്ഞുമോൻ, ട്രഷറർ എൻ. കെ. ബാബു, Sc/St സഹകരണസംഘം ഏകോപന സമിതി ചെയർമാൻ കല്ലുങ്കൽ ദിവാകരൻ എന്നിവർ പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published.

Latest News