നെടുങ്കണ്ടത്ത് മെഗാ നിക്ഷേപ സമാഹരണ ക്യാമ്പയിനില്‍ ഒരു ദിവസം 18750000 രൂപ നിക്ഷേപം

moonamvazhi

ഇടുക്കി നെടുങ്കണ്ടത്ത് ജനകീയ മെഗാ നിക്ഷേപ സമാഹരണ ക്യാമ്പയിനില്‍ പങ്കെടുത്ത് 150 ല്‍പരം സഹകാരികള്‍. ഒറ്റ ദിവസം 18750000 രൂപ നിക്ഷേപം ലഭിച്ചു. ഗ്രാമീണ സമ്പദ്ഘടനയ്ക്ക് താങ്ങായും തണലായും കരുത്തായും നിലകൊള്ളുന്ന സഹകരണ പ്രസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ സന്നാഹങ്ങളും ചില മാധ്യമങ്ങളും തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് നിക്ഷേപിക്കാന്‍ നിരവധിപേര്‍ തയ്യാറായത്.

ജനകീയ നിക്ഷേപ ക്യാമ്പയിനില്‍ സഹകാരികളുടെ വന്‍ പങ്കാളിത്തവും ഉണ്ടായി. ജനശക്തികൊണ്ട് പടുത്തുയര്‍ത്തിയെ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് പതിനായിരം മുതല്‍ ലക്ഷങ്ങള്‍വരെയാണ് ഒറ്റദിവസം തന്നെ നിക്ഷേപിച്ചത്. ക്യാമ്പയിന്‍ എം.എം. മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിനുള്ള ലാഭവിഹിതമായ 731675 രൂപയുടെ ചെക്കും കൈമാറി. 25 വര്‍ഷം അംഗത്വമുള്ള സ്വാശ്രയ സംഘങ്ങളെ ആദരിക്കുകയും ചെയ്തു. ബാങ്കിന്റെ 2021–22 വര്‍ഷങ്ങളിലെ ലാഭവിഹിതമാണ് കൈമാറിയത്. ബാങ്ക് പ്രസിഡന്റ് ടി എം ജോണ്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ ബാങ്ക് മുന്‍ പ്രസിഡന്റ് പി എന്‍ വിജയന്‍ മുഖ്യപ്രഭാഷണം നടത്തി. കൂടാതെ എസ്എച്ച്ജികള്‍ക്കുള്ള പലിശ ഇന്‍സെന്റീവ് പഞ്ചായത്ത് പ്രസിഡന്റ് ലേഖാ ത്യാഗരാജന്‍, അംഗങ്ങള്‍ക്കുള്ള ലാഭവിഹിതം മുന്‍ പ്രസിഡന്റ് എന്‍ കെ ഗോപിനാഥന്‍, സ്‌കൂള്‍ കുട്ടികള്‍ക്കുള്ള സൗജന്യ എടിഎം കാര്‍ഡ് സഹകരണ പെന്‍ഷന്‍ ബോര്‍ഡംഗം എം സുകുമാരന്‍ എന്നിവര്‍ വിതരണം ചെയ്തു. 25 വര്‍ഷം പൂര്‍ത്തിയാക്കി എസ്എച്ച്ജികളെ ജോയിന്റ് രജിസ്ട്രാര്‍ ശശികുമാര്‍ ആദരിച്ചു. സാന്ത്വനം സമാശ്വാസ പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞ് ഉദ്ഘാടനം ചെയ്തു. എ ആര്‍ യു അബ്ദുള്‍ റഷീദ്, ജനപ്രതിനിധികളും നേതാക്കളുമായ വി സി അനില്‍, സിബി മൂലേപ്പറമ്പില്‍, വിജയകുമാരി എസ് സാബു, ഷിഹാബ് ഈട്ടിക്കല്‍, എം എസ് മഹേശ്വരന്‍, ജയിംസ് മാത്യു, ബിന്ദു സഹദേവന്‍, ടി വി ശശി, വനജ സജി എന്നിവര്‍ പങ്കെടുത്തു. സിന്ദു പ്രകാശ് സ്വാഗതം പറഞ്ഞു. ബാങ്ക് സെക്രട്ടറി ആര്‍ വത്സന്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!