നിര്‍ധന രോഗികള്‍ക്ക് ആശ്വാസമേകി സാംസ്‌കോ
ഈ വര്‍ഷത്തെ ഓണാഘോഷം വ്യത്യസ്തമാക്കി മലപ്പുറം സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരുടെ കൂട്ടായ്മയായ സാംസ്‌കോ. മലപ്പുറം പെയിന്‍ & പാലിയേറ്റീവിനു കീഴിലുള്ള നിര്‍ധനരരായ രോഗികള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കിയാണ് ഈ വര്‍ഷം സാംസ്‌കോ ഓണത്തെ വരവേറ്റത്.
പെയിന്‍ & പാലിയേറ്റീവിന്റെ ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ സാംസ്‌കോ പ്രസിഡന്റ് എം.കെ മുഹമ്മദ് നിയാസ് പെയിന്‍ & പാലിയേറ്റീവ് ചെയര്‍മാന്‍ അബു തറയിലിനു ഫണ്ട് കൈമാറി. ചടങ്ങില്‍ സാംസ്‌കോ ജനറല്‍ സെക്രട്ടറി സാലിഹ് മാടമ്പി, ഭാരവാഹികളായ റഫീഖ്.എം, കേരള ദാസന്‍, നഗരസഭാ കൗണ്‍സിലര്‍ സജീര്‍ കളപ്പാടന്‍, പെയിന്‍ & പാലിയേറ്റീവ് ഭാരവാഹികളായ യാസിര്‍ വാകയില്‍, ബഷീര്‍.കെ എന്നിവര്‍ പങ്കെടുത്തു.