നിക്ഷേപസമാഹരണയജ്ഞം ഫെബ്രുവരി 12 വരെ നീട്ടി

moonamvazhi

ഇക്കഴിഞ്ഞ ജനുവരി പത്തിനാരംഭിച്ച ഒരു മാസത്തെ നിക്ഷേപ സമാഹരണയജ്ഞം ഫെബ്രുവരി പന്ത്രണ്ടുവരെ നീട്ടിക്കൊണ്ട് സഹകരണസംഘം രജിസ്ട്രാര്‍ ഉത്തരവിട്ടു.

ഫെബ്രുവരി പത്തിനാണു സമാഹരണയജ്ഞം അവസാനിക്കേണ്ടിയിരുന്നത്. എന്നാല്‍, ഫെബ്രുവരി പത്ത് രണ്ടാം ശനിയാഴ്ചയും പതിനൊന്ന് ഞായറാഴ്ചയുമായതിനാലാണു തിങ്കളാഴ്ചവരെ സമാഹരണദിവസം നീട്ടിയത്. യുവജനങ്ങളെ സഹകരണമേഖലയിലേക്കു കൂടുതലായി ആകര്‍ഷിക്കുക, സഹകരണവായ്പാമേഖലയിലെ നിക്ഷേപത്തോതു വര്‍ധിപ്പിക്കുക, ഒരു വീട്ടില്‍നിന്ന് ഒരു അക്കൗണ്ട്, നവകേരളത്തിന്റെ വികസനത്തിനു കരുത്തേകുക എന്നീ ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണു സഹകരണവകുപ്പ് 44-ാമതു നിക്ഷേപസമാഹരണ കാമ്പയിനും അംഗത്വകാമ്പയിനും ആരംഭിച്ചത്. 9000 കോടി രൂപ സമാഹരിക്കാനാണ് ഇത്തവണ ലക്ഷ്യമിട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News