തോന്നൂര്‍ക്കര ബാങ്ക് കോവിഡ് പ്രതിരോധ സാമഗ്രികള്‍ നല്‍കി

Deepthi Vipin lal

തോന്നൂര്‍ക്കര സര്‍വീസ് സഹകരണ ബാങ്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തോന്നൂര്‍ക്കര കുടുംബ ആരോഗ്യ കേന്ദ്രത്തിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും മരുന്നും കോവിഡ് പ്രതിരോധ സാമഗ്രികളും നല്‍കി. മരുന്നിന്റെയും കോവിഡ് പ്രതിരോധ സാമഗ്രികളുടെയും വിതരണോദ്ഘാടനം ആലത്തൂര്‍ എം.പി. രമ്യ ഹരിദാസ് നിര്‍വഹിച്ചു.

കോവിഡ് രോഗികളുടെ കുടുംബങ്ങള്‍ക്കുള്ള സൗജന്യ ഭക്ഷ്യ കിറ്റിന്റെ വിതരണോദ്ഘാടനവും
രമ്യ ഹരിദാസ് നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് ഇ വേണുഗോപാലമേനോന്‍ , ബോര്‍ഡ് മെമ്പര്‍മാരായ ടി. ഗോപാലകൃഷ്ണന്‍, ടി.എ. രാധാകൃഷ്ണന്‍, കെ.ആര്‍. കേശവന്‍, എം ആര്‍ സുരേന്ദ്രന്‍, കെ.എസ്. മുഹമ്മദ്, കുര്യന്‍ കോച്ചേരി, എല്‍സി തോമസ്, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News