തൃശ്ശൂര്‍ വെണ്ണൂര്‍ ബാങ്കിന്റെ പ്ലാറ്റിനം ജൂബിലി തോട്ടത്തിനു തുടക്കം കുറിച്ചു

Deepthi Vipin lal

തൃശ്ശൂര്‍ വെണ്ണൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ 75 -ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പ്ലാറ്റിനം ജൂബിലി തോട്ടത്തിന്റെ ഒരുക്കം തുടങ്ങി. മാള ആലത്തൂര്‍ മഹാവിഷ്ണു (ഹനുമാന്‍  സന്നിധി ) ക്ഷേത്ര വളപ്പില്‍ തയ്യാറാക്കുന്ന തോട്ടത്തിന്റെ ഉദ്ഘാടനം തൈ  നട്ടുകൊണ്ട് മുന്‍ എംഎല്‍.എ , ടി. യു. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.  75 തെങ്ങിന്‍ തൈകളും 75 ഫലവൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചാണ് തോട്ടം ഒരുക്കുന്നത്. ക്ഷേത്ര മൈതാനങ്ങള്‍ ആഘോഷങ്ങള്‍ക്ക് മാത്രമല്ല, പ്രകൃതി സന്തുലനത്തിനും പക്ഷി മൃഗാദികളുടെ ആവാസ വ്യവസ്ഥക്കും പ്രയോജനപ്പെടണം എന്ന സന്ദേശം കൂടി ഈ പദ്ധതി മുന്നോട്ടു വെക്കുന്നു. മാതൃകാ തോട്ടത്തില്‍ നിന്ന് വിത്തുത്പാദനവും ലക്ഷ്യമിടുന്നുണ്ട്.

ബാങ്ക് പ്രസിഡന്റ് പോളി ആന്റണിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ഡി.ജോസ്, ബ്ലോക്ക് മെമ്പര്‍ യു.എ. ജോര്‍ജ്, വാര്‍ഡ് മെമ്പര്‍ ലളിത ദിവാകരന്‍, ബാങ്ക് സെക്രട്ടറി, ക്ഷേത്രം ട്രസ്റ്റി ടി.എന്‍.പ്രകാശ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News