തൃപ്പൂണിത്തുറ അര്‍ബന്‍ബാങ്ക് സോളാര്‍ വായ്പാമേള നടത്തി

moonamvazhi

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ പീപ്പിള്‍സ് അര്‍ബന്‍ സഹകരണബാങ്ക് തൃക്കാക്കര, നെട്ടൂര്‍ ശാഖകളില്‍ സോളാര്‍ വായ്പാമേള നടത്തി. തൃക്കാക്കര ശാഖയിലെ വായ്പാമേള കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയര്‍മാന്‍ ടി.സി. ഷിബു അധ്യക്ഷനായി. വായ്പാവിതരണം പയസ് ജോസഫിനു വായ്പ നല്‍കി ബാങ്ക് വൈസ് ചെയര്‍മാന്‍ സോജന്‍ ആന്റണി ഉദ്ഘാടനം ചെയ്തു. ശാഖയുടെ പ്രീമിയം ഇടപാടുകാരനായ അനില്‍ വര്‍ഗീസിനെ ആദരിച്ചു. ബി.എസ്. നന്ദനന്‍, വി.വി. ഭദ്രന്‍, അഡ്വ. രാജേഷ്, സുമയ്യ ഹസ്സന്‍, ഇ.ടി. പ്രതീഷ്, അബ്ദുല്‍ റഹിം, ഡോ. ശശികുമാര്‍, ഇ.കെ. ഗോകുലന്‍, രവീന്ദ്രന്‍ കെ.എസ്, കെ.കെ. രാമചന്ദ്രന്‍, മനോജ്കുമാര്‍, സനോജ്, ജയകൃഷ്ണന്‍, ബാങ്ക് സി.ഇ.ഒ. കെ. ജയപ്രസാദ്, ശാഖാമാനേജര്‍ സ്വപ്‌ന പങ്കജാക്ഷന്‍ എന്നിവര്‍ സംസാരിച്ചു.

നെട്ടൂര്‍ ശാഖയില്‍ വായ്പാവിതരണം ബാങ്ക് ചെയര്‍മാന്‍ ടി.സി. ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ സോജന്‍ ആന്റണി അധ്യക്ഷനായി. ശാഖയുടെ പ്രീമിയം ഇടപാടുകാരനായ ഡോ. പത്മനാഭഷേണായിക്കു ബാങ്ക് ചെയര്‍മാന്‍ ഉപഹാരം നല്‍കി. സി.ഇ.ഒ. കെ. ജയപ്രസാദ്, ബി.എസ്. നന്ദനന്‍, ഇ.കെ. ഗോകുല്‍ദാസ്, വി.വി. ഭദ്രന്‍, അഡ്വ. വി.സി. രാജേഷ്, സുമയ്യ ഹസ്സന്‍, ഇ.ടി. പ്രതീഷ്, എന്‍.കെ. അബ്ദുല്‍റഹീം, സി.പി. ലിഷ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.