തമിഴ്‌നാട് സംസ്ഥാന ബാങ്കിന് ബിസിനസ് കൂടി, ലാഭം ഇടിഞ്ഞു

moonamvazhi

തമിഴ്‌നാട് സംസ്ഥാന സഹകരണ ബാങ്കിനു 2022-23 സാമ്പത്തികവര്‍ഷം മൊത്തം ബിസിനസ്സില്‍ വര്‍ധനയുണ്ടായെങ്കിലും ലാഭത്തില്‍ കുറവു വന്നതായി റിപ്പോര്‍ട്ട്. 2021-22 ല്‍ 229.23 കോടി രൂപയായിരുന്നു ബാങ്കിന്റെ ലാഭം. 2022-23 ല്‍ അതു 114.78 കോടിയായി ഇടിഞ്ഞു.

അഡ്വാന്‍സില്‍ ബാങ്കിനു വര്‍ധനയുണ്ട്. 2021-22 ല്‍ 15,352 കോടി രൂപയായിരുന്ന അഡ്വാന്‍സ് 2022-23 ല്‍ 17,386 കോടി രൂപയായി ഉയര്‍ന്നു. നിക്ഷേപത്തില്‍ ചെറിയ കുറവുണ്ടായിട്ടുണ്ട്. 2021-22 ല്‍ 12,819 കോടിയായിരുന്നു നിക്ഷേപം. 2022-23 ല്‍ അതു 12,486 കോടിയായി കുറഞ്ഞു. മൊത്തം ബിസിനസ് മുന്‍ വര്‍ഷത്തെ 28,171 കോടി രൂപയില്‍നിന്നു 29,872 കോടിയായി ഉയര്‍ന്നിട്ടുണ്ട്. അടച്ചുതീര്‍ത്ത ഓഹരിമൂലധനത്തിന്റെ കാര്യത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. ഇതു 530 കോടിയില്‍നിന്നു 560 കോടിയായാണു വര്‍ധിച്ചത്. ബാങ്ക് 17.44 ലക്ഷം കര്‍ഷകര്‍ക്കു ഹ്രസ്വകാല കാര്‍ഷികവായ്പയായി 13,442 കോടി രൂപയാണു വിതരണം ചെയ്തത്.

Leave a Reply

Your email address will not be published.