തണ്ണീര്‍പന്തലൊരുക്കി സഹകരണ സ്ഥാപനങ്ങള്‍

moonamvazhi

സര്‍ക്കാരിന്റെയും സഹകരണവകുപ്പിന്റെയും നിര്‍ദ്ദേശത്തെ തുടര്‍ന്ന് തണ്ണീര്‍പന്തലൊരുക്കി സഹകരണ സ്ഥാപനങ്ങള്‍. കടുത്ത വേനലില്‍ ആശ്വാസമായി പൊതുജനങ്ങള്‍ക്ക് സൗജന്യമായി തണ്ണിമത്തന്‍ വെള്ളം, മോര് വെള്ളം, ഗ്ലൂക്കോസ് വെള്ളം, ഒ. ആര്‍. എസ്. വെള്ളം, നാരങ്ങ വെള്ളം എന്നിവ വിതരണം ചെയ്യുന്നുണ്ട്.

പറവൂര്‍ വടക്കേക്കര സര്‍വീസ് സഹകരണ ബാങ്ക്

പറവൂര്‍ വടക്കേക്കര സര്‍വീസ് സഹകരണ ബാങ്കിന്റെ തണ്ണീര്‍പ്പന്തല്‍ ബാങ്ക് പ്രസിഡന്റ് എ. ബി. മനോജ് ഉദ്ഘാടനം ചെയ്തു. കടുത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ മുന്‍ വര്‍ഷങ്ങളിലേത് പോലെ വേനല്‍ക്കാലം മുഴുവന്‍ ഈ പദ്ധതി തുടരാനാണ് ബാങ്ക് ഉദ്ദേശിക്കുന്നത്. ബാങ്ക് സെക്രട്ടറി കെ.എസ് ജയ്‌സി, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

പട്ടാഴി സര്‍വീസ് സഹകരണ ബാങ്ക് 

പട്ടാഴി സര്‍വീസ് സഹകരണ ബാങ്ക് ആരംഭിച്ച തണ്ണീര്‍ പന്തല്‍ വാര്‍ഡ് മെമ്പര്‍ എ. ബദറുദീര്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജീ. തുളസിധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി എസ്. വിജയശ്രീ, ബോര്‍ഡ് അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു

ചിറ്റാട്ടുകര സര്‍വ്വീസ് സഹകരണ ബാങ്ക്

കുടിവെള്ള സൗകര്യമൊരുക്കി ചിറ്റാട്ടുകര സര്‍വ്വീസ് സഹകരണ ബാങ്ക്.ബാങ്ക് പ്രസിഡന്റ് ആര്‍ എ അബ്ദുല്‍ ഹകീം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷാജി കാക്കശ്ശേരി അധ്യക്ഷത വഹിച്ചു. പി ജി സുബിദാസ്, പി ഐ ബാബു, അശോകന്‍ മൂക്കോല, സുജിത സതീശന്‍, സെക്രട്ടറി ഐ ബി ലക്ഷ്മി എന്നിവര്‍ സംസാരിച്ചു. പുവ്വത്തൂര്‍ ബസ് സ്റ്റാന്‍ഡിലും ബാങ്ക് കുടിവെള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്ന് പ്രസിഡന്റ് അറിയിച്ചു.

ചെക്യാട് സര്‍വ്വീസ് സഹകരണ ബാങ്ക്

ചെക്യാട് സര്‍വ്വീസ് സഹകരണ ബാങ്ക്  ‘തണ്ണീര്‍ പന്തല്‍’ ആരംഭിച്ചു. ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തില്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി കെ. ഷാനിഷ് കുമാര്‍, ഡയറക്ടര്‍മാരായ പി.സുരേന്ദ്രന്‍, എസ്.കെ.മൊയ്തു, ബാങ്ക് മാനേജര്‍മാരായ പി.ബിനു, എം. ശ്രീജിത്ത്, പഴയങ്ങാടി അബ്ദുറഹിമാന്‍, കെ.രമേശന്‍ കെ.രാമദാസന്‍ എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published.