ഞാറു നടീല്‍ ഉത്സവം നടത്തി

Deepthi Vipin lal

 

ചിറയിന്‍കീഴ് താലൂക്ക് ടൂറിസം കോ- ഓപ്പറേറ്റിവ് സൊസൈറ്റി പളളിയറയിലെ വയലേലകള്‍ പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചു. കാര്‍ഷിക രംഗത്ത് മാതൃക സൃഷ്ടിച്ച അവനവഞ്ചേരി ഗവ.എച്ച്.എസിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളും ഈ കാര്‍ഷിക സംരംഭത്തില്‍ പങ്കാളികളായി.

എം.എ.ലത്തീഫ് ഞാറു നടീല്‍ ഉദ്ഘാടനം ചെയ്തു. മുദാക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ചന്ദ്രബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം കരുണാകരന്‍ നായര്‍, അവനവഞ്ചേരി ഗവ.എച്ച്.എസ് എസ്.പി.സി കോര്‍ഡിനേറ്റര്‍ എന്‍.സാബു, ഇടയ്‌ക്കോട് ഗവ.എല്‍.പി.എസ് എച്ച്.എം. ജയകുമാര്‍, മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.എസ്.വിജയകുമാരി, ചിറയിന്‍കീഴ് താലൂക്ക് ടൂറിസം കോ- ഓപ്പറേറ്റിവ് സൊസൈറ്റി പ്രസിഡന്റ് ഇളമ്പ ഉണ്ണികൃഷ്ണന്‍, സെക്രട്ടറി രതീഷ് രവീന്ദ്രന്‍, സബീല, വിജയകുമാരന്‍, സിന്ധുകുമാരി, ബിന്ദു, ശംഭു, സജിന്‍ എന്നിവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.