ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ കോഴിക്കോട് ജില്ലാ കണ്‍വന്‍ഷന്‍

Deepthi Vipin lal

കേരള ബാങ്കിന്റെ കെട്ടുറപ്പിനും ഉയര്‍ച്ചക്കും കേരളത്തില്‍ ഭരണത്തുടര്‍ച്ച അനിവാര്യമാണെന്ന് ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു.

ബെഫിയില്‍ അഫിലിയേറ്റ് ചെയ്ത കേരള ബാങ്കിലെ ഡി.ബി.ഇ.എഫ്., കെ.എസ്.സി.ബി.ഇ.എഫ്. സംഘടനകളുടെ ലയനം സംബന്ധിച്ച പ്രമേയവും കണ്‍വന്‍ഷന്‍ അംഗീകരിച്ചു. ഡി.വൈ.എഫ്.ഐ. സംസ്ഥാന ട്രഷറര്‍ എസ്.കെ. സജീഷ് ഉദ്ഘാടനം ചെയ്തു.


ഡി.ബി.ഇ.എഫ്. ജില്ലാ പ്രസിഡന്റ് കെ. ഷഗീല അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. ആര്‍. സരള ഭായി സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബെഫി ദേശീയ ജോയിന്റ് സെക്രട്ടറി സി. രാജീവന്‍, ഡി.ബി.ഇ.എഫ്. സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി കെ.ടി. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി പ്രേമാനന്ദന്‍ സ്വാഗതവും ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി ടി.പി. അഖില്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!