ജില്ലാ സഹകരണ ആശുപത്രി ഹൃദയ സംഗമം നടത്തി

moonamvazhi

മലപ്പുറം ജില്ലാ സഹകരണ ആശുപത്രി ഹൃദയ സംഗമം നടത്തി. കാരുണ്യ ഹൃദയാലയ കാർഡിയാക്  കെയറിൽ നിന്നും ആൻജിയോപ്ലാസ്റ്റി ചികിത്സ ചെയ്തവരുടെ സംഗമത്തിൽ പങ്കെടുത്തത്.

മലപ്പുറത്തിൻ്റെ ഹൃദയ പരിചരണ രംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച   ആശുപത്രിയാണ്  മലപ്പുറം ജില്ലാ സഹകരണ ആശുപത്രി. കേരളത്തിലെ പ്രമുഖ കാർഡിയോളജി ശൃംഖലയായ കാരുണ്യ ഹൃദയാലയയുമായി കൈകോർത്ത് കൊണ്ട് ഒന്നര വർഷം മുമ്പാണ് കാർഡിയോളജി വിഭാഗം പ്രവർത്തനം ആരംഭിച്ചത്. ഈ കാലയളവിൽ മലപ്പുറം ജില്ലയിയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും ആൻജിയോപ്ലാസ്റ്റി ചികിത്സ ചെയ്തവരാണ് ഇന്നലെ മലപ്പുറം ടൗൺ ഹാളിൽ ഒത്തുചേർന്നത്. ചടങ്ങിൻ്റെ ഉദ്ഘാടനം മലപ്പുറം ജില്ലാ സഹകരണ ആശുപത്രി പ്രസിഡൻ്റും തിരൂരങ്ങാടി എം.എൽ.എ യുമായ കെ.പി എ മജീദ് നിർവ്വഹിച്ചു.

സീനിയർ ഇൻ്റർവെൻഷണൽ കാർഡിയോളജിസ്റ്റുമാരായ ഡോ. ഗഗൻ വേലായുധൻ, ഡോ. സുഹൈൽ മുഹമ്മദ് എന്നിവർ ക്ലാസെടുത്തു. ആശുപത്രി സെക്രട്ടറി സഹീർ കാലടി, ആശുപത്രി ഡയറക്ടർമാരായ വി.എ റഹ്മാൻ, മന്നയിൽ അബൂബക്കർ , കുഞ്ഞിമുഹമ്മദ് കുന്നത്ത്, റയിൻ, അഡ്വ റജീന, ഖദീജ, രാധ, ചീഫ് മെഡിക്കൽ ഓഫീസർ കെ.എ പരീത്, മലപ്പുറം ഐ. എം എ പ്രസിഡൻ്റ് ഡോ. വിജയൻ, കാരുണ്യ ഹൃദയാലയ ഹെൽത്ത് കെയർ പ്രമോഷൻസ് മാനേജർ ഷെബീബ് എൻ.എസ്, സെൻ്റർ മാനേജർ മുഹമ്മദ് റമീസ്, എക്സിക്യൂട്ടീവ് മുഹമ്മദ് റഫീക്ക് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!