ജനുവരി 23 നുംഏപ്രില്‍ 30 നുമിടയ്ക്കുതിരഞ്ഞെടുപ്പു നടക്കേണ്ട സംഘങ്ങളുടെ കാലാവധി 90 ദിവസത്തേക്കു നീട്ടി

Deepthi Vipin lal
2022 ജനുവരി 23 നും 2022 ഏപ്രില്‍ 30 നുമിടയ്ക്കു ഭരണ സമിതിയിലേക്കു തിരഞ്ഞെടുപ്പു നടക്കേണ്ട സഹകരണ സംഘങ്ങളിലെ തിഞ്ഞെടുപ്പു പ്രക്രിയ സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. ഈ സംഘങ്ങളിലെ തിരഞ്ഞെടുപ്പു പ്രക്രിയ മെയ് ഒന്നിനു ശേഷമേ ആരംഭിക്കുകയുള്ളു. കോവിഡിന്റെ മൂന്നാം തരംഗം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണീ നടപടി.

2022 ജനുവരി 23 നും ഏപ്രില്‍ 30 നുമിടയ്ക്കു തിരഞ്ഞെടുപ്പു നടക്കേണ്ട സംഘങ്ങളുടെ കാലാവധി ഇതനുസരിച്ച് സര്‍ക്കാര്‍ 90 ദിവസത്തേക്കു നീട്ടിനല്‍കിയിട്ടുണ്ട്.

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിച്ച് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ ഇത്തരം സംഘങ്ങളിലെ അംഗങ്ങള്‍ക്കും തിരഞ്ഞെടുപ്പുദ്യോഗസ്ഥരായും റിട്ടേണിങ് ഓഫീസര്‍മാരായും ചുമതല നിര്‍വഹിക്കാന്‍ വകുപ്പുദ്യോഗസ്ഥര്‍ക്കും പ്രയാസമുണ്ടെന്നു സഹകരണ സംഘം രജിസ്ട്രാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാല്‍ ഇത്തരം സംഘങ്ങളിലെ തിരഞ്ഞെടുപ്പു സംബന്ധമായ പ്രക്രിയ മാറ്റിവെക്കണമെന്നും രജിസ്ട്രാര്‍ അഭ്യര്‍ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുതാല്‍പ്പര്യം പരിഗണിച്ചാണു സര്‍ക്കാരിന്റെ നടപടി. ഈ സംഘങ്ങളില്‍ തിരഞ്ഞെടുപ്പു നടത്താനുള്ള നടപടികള്‍ സഹകരണ തിരഞ്ഞെടുപ്പു കമ്മീഷന്‍ ഏപ്രില്‍ 30 നുശേഷം ആരംഭിക്കും.

[pdf-embedder url=”https://www.moonamvazhi.com/wp-content/uploads/2022/01/Coop-Societies-Election-Postponement-Order.-1.pdf” title=”Coop Societies Election – Postponement – Order. (1)”]

Leave a Reply

Your email address will not be published.