ചെക്യാട് സഹകരണ ബാങ്കിന്റെ നീതി മെഡിക്കല്‍സ് & സര്‍ജിക്കല്‍സ് പ്രവര്‍ത്തനം തുടങ്ങി

Deepthi Vipin lal

കോഴിക്കോട് ചെക്യാട് സര്‍വ്വീസ് സഹകരണ ബാങ്കിനു കീഴില്‍ പാറക്കടവ് ടൗണില്‍ കേരള സര്‍ക്കാര്‍ കണ്‍സ്യൂമര്‍ ഫെഡ് സഹകരണത്തോടെ നീതി മെഡിക്കല്‍സ് & സര്‍ജിക്കല്‍സ് പ്രവര്‍ത്തനം തുടങ്ങി. ഇ.കെ.വിജയന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് എം.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.

ആദ്യ വില്‍പ്പന ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.കെ.സുരേഷ് മാസ്റ്റര്‍ വി.ദാമു മാസ്റ്റര്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ.കെ.ഉമേഷ്, വാര്‍ഡ് മെമ്പര്‍ ഹാജറ ചെറൂണിയില്‍, വി.കെ.ഭാസ്‌കരന്‍, പി.ദാമു, സി.എച്ച്.ഹമീദ് മാസ്റ്റര്‍, തയ്യില്‍ ശ്രീധരന്‍, വി.പി.ദാമോധരന്‍ അടിയോടി, പി.ലത്തീഫ്, ബി.പി.മൂസ്സ, മുഹമ്മദ് പാറക്കടവ് എന്നിവര്‍ സംസാരിച്ചു. ബാങ്ക് സെക്രട്ടറി കെ.ഷാനിഷ് കുമാര്‍ സ്വാഗതവും ഫാര്‍മസിസ്റ്റ് ജുമ്‌ന കൊല്ലാടത്തില്‍ നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!