ക്ഷീര കര്‍ഷകര്‍ക്ക് പരിശീലന പരിപാടി നടത്തി

moonamvazhi

ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വെള്ളിക്കോത്ത് ഗ്രാമീണ സംരംഭകത്വ വികസന കേന്ദ്രത്തിന്റെയും നബാര്‍ഡിന്റെയും, സഹകരണത്തോടെ ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ വച്ച് ദ്വിദിന കര്‍ഷക പരിശീലന പരിപാടി സംഘടിപ്പിച്ചു.

പരപ്പ ക്ഷീര വികസന ഓഫീസര്‍ പി.വി. മനോജ് കുമാര്‍ ഉത്ഘാടനം ചെയ്തു. ബളാംതോട് സംഘം പ്രസിഡന്റ് വിജയകുമാരന്‍ നായര്‍ കെ.എന്‍. അദ്ധ്യക്ഷത വഹിച്ചു. കന്നുകാലി രോഗങ്ങളും പ്രാഥമിക ചികിത്സയും എന്ന വിഷയത്തില്‍ മംഗല്‍പാടി വെറ്ററിനറി സര്‍ജന്‍ ഡോ.മുഹമ്മദ് ആസിഫും , കൃത്രിമ ബീജധാനം – കന്നുകാലികളുടെ വന്ധ്യതാനിവാരണം എന്ന വിഷയത്തില്‍ ബളാംതോട് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ എസ്. അജിത്ത് എന്നിവര്‍ ക്ലാസെടുത്തു. പരപ്പ ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ എബിന്‍ ജോര്‍ജ്ജ്,രാജപുരം ക്ഷീര സംഘം പ്രസിഡന്റ് പ്രഭാകരന്‍ കെ.എ. കൊട്ടോടി സംഘം പ്രസിഡന്റ് ടി. അലാമി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ബളാംതോട് സംഘം സെക്രട്ടറി പ്രദീപ് കുമാര്‍ സി. എസ് സ്വാഗതം പറഞ്ഞു. പനത്തടി,കള്ളാര്‍ പഞ്ചായത്തുകളിലെ കൊട്ടോടി, രാജപുരം, മാലക്കല്ല്, കോളിച്ചാല്‍, പാണത്തൂര്‍, ബളാംതോട് ക്ഷീര സംഘങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ക്ഷീര കര്‍ഷകര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.