ക്യാഷ് അവാർഡ് വിതരണം ചെയ്തു 

moonamvazhi

കഴിഞ്ഞ വർഷത്തെ SSLC, പ്ലസ് ടു പരീക്ഷ കളിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വില്യാപ്പള്ളി സർവ്വീസ് സഹകരണ ബേങ്കിലെ എ ക്ലാസ് മെമ്പർമാരുടെയും ഇടപാടുകാരുടെയും മക്കളെ അനുമോദിച്ചു. പ്രശസ്ത ഗാനരചയിതാവ് രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് കെ. യു ബാബു അദ്ധ്യക്ഷത വഹിച്ചു.ബാങ്ക് വൈസ് പ്രസിഡണ്ട് ഒ.പി.രാജൻ സ്വാഗതം പറഞ്ഞു.

ചടങ്ങിൽ സി.കെ. റാഷിദ് കരിയർ ഓറിയന്റേഷൻ ക്ലാസ് നയിച്ചു.സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആയാടത്തിൽ രവീന്ദ്രൻ, ഡയരക്ടർ മാരായ വിനോദ് ചെറിയത്ത്, രാധാ നിലയം കൃഷ്ണൻ, പദ്മിനി ടീച്ചർ, ഷിനി കനോത്ത്, വി.വി.രാഖി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!