കോവിഡ്- 19 ദുരിതാശ്വാസം.. വെണ്ണല ബാങ്ക് പലിശരഹിത വായ്പ നൽകുന്നു.

adminmoonam

കോവിഡ്- 19 ദുരിതാശ്വാസം: എറണാകുളം വെണ്ണല സഹകരണ ബാങ്ക് പലിശരഹിത വായ്പ നൽകും.
ഇപ്പോഴത്തെ സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെട്ട് ദുരിതത്തിലായ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ബാങ്കിലെ അംഗങ്ങളായ കൂലിവേലക്കാർ,  ഓട്ടോറിക്ഷ തൊഴിലാളികൾ, മറ്റിതര വിഭാഗം തൊഴിലാളികൾ എന്നിവർക്കായി 5000/- രൂപയുടെ പലിശരഹിത വായ്പ നൽകുമെന്ന് ബാങ്ക് പ്രസിഡണ്ട് പറഞ്ഞു. അപേക്ഷകൾ നാളെ മുതൽ സ്വീകരിക്കും. 2020 ജൂൺ മുതൽ 10 ഗഡുക്കളായി തിരിച്ചടക്കും വിധം ഒരു വർഷ കാലാവധിക്കായിരിക്കും വായ്പ നൽകുക. വായ്പ അപേക്ഷകൾ പാസ്സാകുന്ന മുറയ്ക്ക് മുൻഗണനാക്രമം അനുസരിച്ച് ബാങ്കിൽ നിന്നും വിളിച്ചറിയിക്കുന്ന ക്രമത്തിൽ ബാങ്കിൽ എത്തി വായ്പാ തുക കൈപറ്റാവുന്നതാണെന്ന് ബാങ്ക് പ്രസിഡന്റ് അഡ്വക്കേറ്റ് എ.എൻ. സന്തോഷ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Latest News