കൊടിയത്തൂര്‍ സഹകരണ ബാങ്കിന്റെ പച്ചക്കറി നടീല്‍ ഉദ്ഘാടനം ചെയ്തു

Deepthi Vipin lal

കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കും, ചെറുവാടി നവദര്‍ശന ക്ലബ്ബും സംയുക്തമായി നടത്തുന്ന പച്ചക്കറി കൃഷിയുടെ വിത്തിറക്കല്‍ കോഴിക്കോട് കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് ടി. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് വി. വസീഫ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്തിലെ വിവിധ കാര്‍ഷിക ക്ലബ്ബുകള്‍, സ്വാശ്രയസംഘങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍, രാഷ്ട്രീയ-യുവജന സംഘടനകള്‍ എന്നീ കൂട്ടായ്മകള്‍ വഴിയാണ് ബാങ്ക് പച്ചക്കറി കൃഷിക്ക് നേതൃത്വം നല്‍കുന്നത്. ഇവര്‍ക്കാവശ്യമായ വിത്ത്, വളം, തൈകള്‍ എന്നിവ ബാങ്ക് സൌജന്യമായി നല്‍കുന്നുണ്ട്.

ബാങ്ക് വൈസ് പ്രസിഡന്റ് സന്തോഷ് സെബാസ്റ്റ്യന്‍, ഡയറക്ടര്‍മാരായ മമ്മദ്കുട്ടി കുറുവാടങ്ങല്‍, ഷാജു പ്ലാന്തോട്ടം, ഷൈജു. എ.പി., കബീര്‍. എ.പി., അബ്ദുള്‍ ജലാല്‍, സെലീന, നൂര്‍ജ്ജഹാന്‍, ബാങ്ക് സെക്രട്ടറി കെ. ബാബുരാജ്, കൃഷി ഓഫീസര്‍ കെ.ടി. ഫബിത, ബച്ചു ചെറുവാടി, അബ്ബാസ് കളത്തില്‍, ഗുലാം ഹുസൈന്‍ കൊളക്കാടന്‍, മോഹന്‍ദാസ്, സലാം കളത്തില്‍, വാസു കുട്ടനാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News