കേരള സഹകരണ ഫെഡറേഷന്‍: ജയചന്ദ്രന്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റ്

Deepthi Vipin lal

കേരള സഹകരണ ഫെഡറേഷന്‍ ആലപ്പുഴ ജില്ലാ ഭാരവാഹികളായി ജയചന്ദ്രന്‍ (പ്രസിഡന്റ്), ജി. മുരളീധരന്‍ പിള്ള (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. കായംകുളത്ത് വെച്ച് നടന്ന ജില്ലാ സമ്മളനം കെ.എസ്.എഫ്.സംസ്ഥാന കമ്മിറ്റി അംഗം എ.നിസാര്‍ ഉദ്ഘാടനം ചെയ്തു. കെ.എം.ദിലീപ് ഖാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സി. അംഗം എ.മുരളി മുഖ്യ പ്രഭാഷണം നടത്തി.ജി. മുരളീധരന്‍ പിള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജയചന്ദ്രന്‍, പി.വി.സുന്ദരന്‍, പുഷ്പി ജോസ്, സുരേഷ് കാവി നേത്ത്, പി.ബിജു എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.