കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് സൗജന്യ ഓട്ടോ സവാരി ഒരുക്കും

moonamvazhi

കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നഗരത്തിലെത്തുന്ന മത്സരാര്‍ത്ഥികള്‍ക്ക് കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് യാത്ര സൗകര്യം ഒരുക്കും. കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് ചെയര്‍പേഴ്‌സണ്‍ പ്രീമ മനോജാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. 10 ഓട്ടോറിക്ഷകളാണ് ബാങ്ക് ഇതിനായി ക്രമീകരിച്ചിരിക്കുന്നത്. ഒരു വേദിയില്‍ നിന്നും മറ്റു മത്സരവേദികളിലേക്ക് ഈ ഓട്ടോ സൗജന്യ സര്‍വീസ് നടത്തും. ജനുവരി 3 മുല്‍ 7 വരെയായിരിക്കും സൗജന്യ സര്‍വ്വീസ് ഉണ്ടായിരിക്കുക.

കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് ഡയറക്ടര്‍മാരായ അഡ്വ. ടി.എം.വേലായുധന്‍, അബ്ദുള്‍ അസീസ്. എ,എന്‍.പി. അബ്ദുള്‍ ഹമീദ്, പി.എ. ജയപ്രകാശ്, കെ.ടി. ബീരാന്‍ കോയ, അഡ്വ. കെ.പി. രാമചന്ദ്രന്‍, അജയ് കുമാര്‍.കെ, ഷിംന പി.എസ്, കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ സാജു ജെയിംസ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പുതുവത്സര സന്ദേശമറിയിച്ചു കൊണ്ട് കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് നഗരത്തില്‍ ഇന്ന് ഘോഷയാത്ര നടത്തുന്നു. ബാങ്കിന്റെ പ്രഥമ ചെയര്‍പേഴ്‌സണ്‍  പ്രീമ മനോജ് ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. ലിങ്ക് റോഡ് പരിസരത്തു നിന്നും ആരംഭിക്കുന്ന ഘോഷയാത്ര ബാങ്ക് ഹെഡ് ഓഫീസില്‍ സമാപിക്കും. സംവിധായകന്‍ വി.എം.വിനു പുതുവത്സര സന്ദേശങ്ങള്‍ നല്‍കും.

 

Leave a Reply

Your email address will not be published.

Latest News