കേരള ബാങ്ക് വായ്പാ പദ്ധതികൾ ജനകീയമാക്കുമെന്ന് സി.ഇ.ഒ, പി.സ്.രാജൻ.

adminmoonam

കേരള ബാങ്ക് വായ്പാ പദ്ധതികൾ ജനകീയമാക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.എസ്.രാജൻ പറഞ്ഞു.കേരള ബാങ്കിന്റെ പുതിയ വായ്പാ പദ്ധതികളുടെ കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം ഇന്ന് വീഡിയോ കോൺഫറൻസ് മുഖേന നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചീഫ് ജനറൽ മാനേജർ സി.കെ.സഹദേവൻ വായ്പാ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.

കർഷകർക്കുള്ള കിസാൻ മിത്ര, സ്വയം സഹായ സംഘങ്ങൾക്കും കൂട്ടു ബാധ്യത സംഘങ്ങൾക്കു മുള്ള വായ്പകൾ, സുവിധ വായ്പാ പദ്ധതി, ചെറുകിട വ്യവസായ സംരംഭകർക്കുള്ള വായ്പ എന്നിവ അർഹരായ അപേക്ഷകർക്ക് കേരള ബാങ്ക് കോഴിക്കോട് മേഖലാ ജനറൽ മാനേജർ കെ.പി.അജയകുമാർ,
കേരള ബാങ്ക് കോഴിക്കോട് ക്രെഡിറ്റ് പ്രൊസസിംങ് സെന്റർ ഡപ്യൂട്ടി ജനറൽ മാനേജർ ഷിബു.പി.എസ്,ഡി.ജി.എം. ശ്രീ.എൻ.നവനീത് കുമാർ , ഡി.ജി എം. സൂപ്പി.ടി, ഐ.കെ.വിജയൻ എന്നിവർ വിതരണം ചെയ്തു.കെ.ടി.അനിൽ കുമാർ സ്വാഗതവും കെ.കെ’ സജിത്ത് കുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News