കേരള ബാങ്ക് ജീവനക്കാര്‍ സൂചന പണിമുടക്ക് നടത്തി

Deepthi Vipin lal

ശമ്പളപരിഷ്‌ക്കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേരള ബാങ്ക് ജീവനക്കാര്‍ സൂചന പണിമുടക്ക് നടത്തി.

കേരള ബാങ്കിന്റെ സംസ്ഥാനത്തെ എല്ലാ റീജണല്‍ ഓഫീസുകള്‍ക്ക് മുന്‍പിലും സി.പി.സികള്‍ക്ക് മുന്‍പിലും ഇന്ന് സമരപരിപാടികള്‍ നടന്നു. മിനിമം വര്‍ദ്ധനവ് അനുവദിക്കുക, അശാസ്ത്രീയമായ ശമ്പള പരിഷ്‌ക്കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, മന്ത്രിതല ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വടകര മെയിന്‍ ബ്രാഞ്ചിനു മുന്‍പില്‍ നടത്തിയ സമര പരിപാടി ഓള്‍ കേരള ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പി. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

കേന്ദ്ര കമ്മിറ്റി അംഗം അബ്ദുള്‍ റസാഖ് സംസാരിച്ചു. സമര പരിപാടികള്‍ക്ക് സെക്രട്ടറി പി.കെ. രാജേഷ് ,എന്‍.പി.സുനില്‍കുമാര്‍ ,റൂബി കോണ്‍ട്രാക്ടര്‍ ,എന്‍.കെ.രാജേന്ദ്രന്‍, മഹേഷ്.കെ.വി, രാജന്‍ പറമ്പത്ത് എന്നിവര്‍ പണിമുടക്കിന് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.