കേരള ബാങ്കില്‍ റിസോഴ്‌സ് പേഴ്‌സണ്‍ ഒഴിവ്

Deepthi Vipin lal

കേരള ബാങ്കില്‍ റിസോഴ്‌സ് പേഴ്‌സണ്‍ തസ്തികയില്‍ അവസരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ മൂന്ന്. കരാര്‍ നിയമനമായിരിക്കും.

റിസോഴ്‌സ് പേഴ്‌സണ്‍ I

യോഗ്യത:

ബിസിനസ് മാനേജ്‌മെന്റ് / റൂറല്‍ മാനേജ്‌മെന്റ് / കോപ്പറേറ്റീവ് മാനേജ്‌മെന്റ് എന്നിവയില്‍ ബിരുദാനന്തര ബിരുദം.

അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയം

 

റിസോഴ്‌സ് പേഴ്‌സണ്‍ II

യോഗ്യത:

അഗ്രികള്‍ച്ചറിലോ ബന്ധപ്പെട്ട വിഷയത്തിലോ ഉള്ള ബിരുദം.

ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന

അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയം

പ്രായം: 50 വയസില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. തപാല്‍ വഴി അപേക്ഷിക്കണം. അപേക്ഷ അയക്കേണ്ട വിലാസം : Manager (HR) kerala state co-operative Bank Ltd. Palayam, Thiruvananthapuram -33. കൂടുതല്‍ വിവരങ്ങള്‍ക്ക് www.keralabank.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Leave a Reply

Your email address will not be published.

Latest News