കേരള ബാങ്കില്‍ കണ്‍കറന്റ് ഓഡിറ്റര്‍മാരുടെ ഒഴിവ്

Deepthi Vipin lal

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ( കേരള ബാങ്ക് ) കണ്‍കറന്റ് ഓഡിറ്റര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ നിന്നോ പഴയ ജില്ലാ സഹകരണ ബാങ്കില്‍ നിന്നോ വിരമിച്ചവര്‍ക്കാണ് അവസരം. സീനിയര്‍ മാനേജര്‍ റാങ്കിന് താഴെയാവരുത്. വിരമിച്ചിട്ട് മൂന്നു വര്‍ഷവും കവിയരുത്. 13 ജില്ലാ സഹകരണ ബാങ്കുകളിലാണ്് അവസരം. പ്രതിഫലം പ്രതിമാസം 20,000 രൂപ.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, വയനാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ രണ്ടു വീതവും പാലക്കാട്ടും കോഴിക്കോട്ടും മൂന്നു വീതവും കണ്ണൂരില്‍ നാലൊഴിവുമാണുള്ളത്. ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് ജനറല്‍ മാനേജര്‍ (എച്ച് ആര്‍) പാളയം, തിരുവനന്തപുരം -33 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് അഞ്ച്.

Leave a Reply

Your email address will not be published.