കേരള ബാങ്കിലെ നിയമനങ്ങളില്‍ മിസലേനിയസ് സംഘം ജീവനക്കാര്‍ക്ക് സംവരണമില്ല

[mbzauthor]

കേരള സംസ്ഥാന സഹകരണ ബാങ്കില്‍ പി.എസ്.സി. വഴി നടത്തുന്ന നിയമനങ്ങളില്‍ മിസലേനിയസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലെ ജീവനക്കാര്‍ക്കു സംവരണം നല്‍കാനാവില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. മിസലേനിയസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ നല്‍കിയ നിവേദനത്തിനുള്ള മറുപടിയില്‍ സഹകരണ വകുപ്പു സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്.

മിസലേനിയസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ കേരള സംസ്ഥാന സഹകരണ ബാങ്കില്‍ അംഗമല്ലാത്തതിനാലും പി.എസ്.സി. അംഗീകരിച്ച റിക്രൂട്ട്‌മെന്റ് റൂള്‍ പ്രകാരവും സംസ്ഥാന സഹകരണ ബാങ്കില്‍ പി.എസ്.സി. വഴി നടത്തുന്ന നിയമനങ്ങളില്‍ മിസലേനിയസ് സംഘങ്ങളിലെ ജീവനക്കാര്‍ക്ക് സംവരണം നല്‍കുന്ന വിഷയം നിലവില്‍ പരിഗണിക്കാനാവില്ല എന്നാണു സെക്രട്ടറിയുടെ മറുപടിയില്‍ പറയുന്നത്.

 

[mbzshare]

Leave a Reply

Your email address will not be published.