കേരള ബാങ്കിലെ ഉച്ചഭക്ഷണ സമയ നിഷേധം; കെ.ബി.ഇ.എഫ് ധര്‍ണ്ണ നടത്തി

moonamvazhi

കേരള ബാങ്കിലെ ജീവനക്കാര്‍ക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള സമയം നിഷേധിച്ച ബാങ്ക് മാനേജ്മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ധര്‍ണ്ണനടത്തി. ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ 2.30 വരെ ഭക്ഷണം കഴിക്കാനായി നല്‍കിയിരുന്ന സമയം നിര്‍ത്തലാക്കികൊണ്ടുള്ള പുതിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള ബാങ്ക് കോഴിക്കോട് റീജിയണല്‍ ഓഫീസിന് മുമ്പില്‍ നടന്ന ധര്‍ണ്ണ കെ.ബി.ഇ.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ടി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം വി ധര്‍മ്മജന്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി പി പ്രേമാനന്ദന്‍, ട്രഷറര്‍ ടി പി അഖില്‍, എന്‍ മിനി നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.