കേരള ബാങ്കിന്റെ വരവോടെ പ്രാഥമിക സഹകരണസംഘങ്ങളിൽ ആധുനിക സാങ്കേതിക സൗകര്യങ്ങൾ ലഭ്യമാകുമെന്ന് മന്ത്രി.

[mbzauthor]

 

കേരള ബാങ്കിന്റെ വരവോടെ സംസ്ഥാനത്തെ മുഴുവൻ പ്രാഥമികസഹകരണ സംഘങ്ങളിലും ആധുനിക സാങ്കേതിക സൗകര്യങ്ങൾ ലഭ്യമാകുമെന്നാണ് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തൃശ്ശൂർ അവിണിശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ന് യുവ ജനങ്ങൾ എല്ലാം ന്യൂജൻ ബാങ്കുകൾക്ക് ഒപ്പമാണ്. ഇതിന് തടയിടാൻ കേരള ബാങ്കിന്റെ വരവ് ഗുണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെ സഹകരണ ബാങ്കിംഗ് നിക്ഷേപത്തിൽ 50 ശതമാനത്തിലേറെ കേരളത്തിൽ നിന്നുള്ളതാണ്. കേരളം മറ്റു മേഖലകളിലേതുപോലെതന്നെ സഹകരണ മേഖലയിലും മുൻപന്തിയിലാണ് എന്നും മന്ത്രി പറഞ്ഞു.
ഗീത ഗോപി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി. കെ. ലോഹിതാക്ഷൻ വിദ്യാഭ്യാസ അവാർഡ് വിതരണം നിർവഹിച്ചു. ജനപ്രതിനിധികളായ വി. ആർ.സരള,സൂര്യ ഷോബീ, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ കെ.കെ. ശ്രീനിവാസൻ, അസിസ്റ്റന്റ് രജിസ്ട്രാർ കെ.ഒ. പിയൂസ്, ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജർ കെ.എ. പ്രദീപ്, ബാങ്ക് പ്രസിഡന്റ് പ്രൊഫസർ എം.ആർ. ശങ്കരനാരായണൻ, സെക്രട്ടറി വിദ്യ.ഇ.സുരേന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.

[mbzshare]

Leave a Reply

Your email address will not be published.