കേരള ബാങ്കിന്റെ നിയമന ചട്ടം പരിഷ്‌കരിച്ച് ഉത്തരവിറക്കി

moonamvazhi

കേരള ബാങ്കിന്റെ നിയമനങ്ങളും യോഗ്യതകളും നിയമന രീതിയും സംബന്ധിച്ച് നിയമന ചട്ടം സര്‍ക്കാര്‍ പരിഷ്‌കരിച്ചിറക്കി. നേരത്തെ ജില്ലാ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കുകളില്‍ ലയിപ്പിച്ചാണ് കേരള ബാങ്ക് രൂപീകരിച്ചത്. അതുകൊണ്ടുതന്നെ എല്ലാ തസ്തികളും ഏകീകരിച്ച് പുതിയ നിയമന ചട്ടം കേരള ബാങ്ക് ഇറക്കിയിരുന്നു. ഇത് സംബന്ധിച്ച് സീനിയോറിറ്റി, സ്ഥാനക്കയറ്റം, നിയമന രീതി എന്നിവ സംബന്ധിച്ച് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പല സംഘടനകളും സര്‍ക്കാറിനും കേരള ബാങ്കിനും നിവേദനം നല്‍കിയിരുന്നു. ഇതൊക്കെ പരിഗണിച്ചാണ് പരിഷ്‌കരിച്ച പുതുക്കിയ ചട്ടം ഇപ്പോള്‍ പുറത്തിറക്കിയത്. ഇതനുസരിച്ചായിരിക്കും തുടര്‍ന്നുളള നിയമനം നടക്കുക.

പുതുക്കിയ നിയമന ചട്ടം: 023 KSCB recruitment rule notification published (2)

Leave a Reply

Your email address will not be published. Required fields are marked *

Latest News