കേരള ബാങ്കിനായുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമം യുഡിഎഫ് ചെറുത്തു തോൽപ്പിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ.

adminmoonam

 

കേരള ബാങ്കിനായുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളെ എന്തുവിലകൊടുത്തും യുഡിഎഫ് ചെറുത്തു തോൽപ്പിക്കുമെന്ന് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനും മുൻ കേന്ദ്ര സഹകരണ വകുപ്പ് മന്ത്രിയുമായ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കേരള ബാങ്കിലൂടെ ഒരു വാണിജ്യ ബാങ്ക് ആണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇത് കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനേ ഉപകരിക്കൂ എന്നും കേരള ബാങ്കിലൂടെ രാഷ്ട്രീയ ലക്ഷ്യമാണ് അവർ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച സഹകരണ നിയമത്തിന്റെ സുവർണജൂബിലി സെമിനാർ തിരുവനന്തപുരത്തു  ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടന പ്രസിഡണ്ട് സി. സുനിൽകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

വി.എസ്. ശിവകുമാർ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സഹകരണ ബാങ്ക് മുൻ വൈസ് പ്രസിഡണ്ട് ശൂരനാട് രാജശേഖരൻ, സഹകരണ ജനാധിപത്യ വേദി ചെയർമാൻ കരകുളം കൃഷ്ണപിള്ള,സംഘടനാ ഭാരവാഹികൾ എന്നിവർ സംസാരിച്ചു. നാളെയിലെ സഹകരണ നിയമത്തെ സംബന്ധിച്ച് ഐ.സി.എം. ഫാക്കൽറ്റി ബാബു പ്രബന്ധം അവതരിപ്പിച്ചു. സെമിനാറിൽ എഴുനൂറോളം പ്രതിനിധികൾ പങ്കെടുത്തു.

Leave a Reply

Your email address will not be published.