കേരള നിയമസഭ പാസാക്കിയ ഏറ്റവും പ്രധാനപ്പെട്ട നിയമമാണ് 69 ലെ സഹകരണ നിയമമെന്ന് നിയമ മന്ത്രി എ.കെ.ബാലൻ.

adminmoonam

കേരള നിയമസഭ പാസാക്കിയ ഏറ്റവും പ്രധാനപ്പെട്ട നിയമമാണ് 69 ലെ സഹകരണ നിയമമെന്ന് നിയമ മന്ത്രി എ.കെ.ബാലൻ പറഞ്ഞു.
ലോകത്തുതന്നെ ഏറ്റവും കൂടുതൽ നിയമം പാസാക്കിയ സഭയാണ് കേരള നിയമസഭ എന്നും അതിൽ ഏറ്റവും പ്രധാനപ്പെട്ട നിയമമാണ് 1969-ലെ കേരള സഹകരണ നിയമം എന്നും നിയമ മന്ത്രി എ. കെ.ബാലൻ പറഞ്ഞു. കേരള സഹകരണ നിയമത്തിന്റെ അമ്പതാം വാർഷികം പാലക്കാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാരിന് ഏറ്റവും താങ്ങായി നിന്ന വകുപ്പാണ് സഹകരണവകുപ്പ്. കേരളത്തിലെ സഹകരണവകുപ്പ് രാജ്യത്തിനു മാതൃകയാണ്. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സർക്കാരിന്റെ സഹായമായി 2000 വീടുകൾ നിർമിച്ചു നൽകാൻ സഹകരണവകുപ്പ് കാണിച്ചനടപടി അഭിനന്ദനാർഹമാണ്. കേരളത്തിലെ സമ്പത്ത് വ്യവസ്ഥയുടെ പ്രധാനപ്പെട്ട ഭാഗമാണ് സഹകരണ വകുപ്പും പ്രാഥമിക സഹകരണ സംഘങ്ങളുമെന്നും മന്ത്രി പറഞ്ഞു.

തനിക്ക് പേരും പ്രശസ്തിയും പണവും നൽകിയത് സഹകരണ കേസ് വാദിച്ചതിലൂടെയാണെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.

മന്ത്രി കെ. കൃഷ്ണൻകുട്ടി, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ് , റജിസ്ട്രാർ എസ്.ഷാനവാസ്. ഐ.എ.എസ്, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കൊലിയക്കോട് കൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.