കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് താലൂക്ക് സമ്മേളനങ്ങളും യാത്രയയപ്പും
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (KCEF)മലപ്പുറം ജില്ലയില്‍ താലൂക്ക് സമ്മേളനങ്ങള്‍ നടത്തി. തിരൂര്‍ താലൂക്ക് സമ്മേളനം കെ.സി.ഇ.എഫ് സംസ്ഥാന സെക്രട്ടറി ടി.വി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.സി.ഇ.എഫ് പ്രസിഡന്റ് ദാം കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയായി വിരമിച്ച പി.ടി.ജയദേവന്‍, ജില്ലാ വൈസ് പ്രസിഡന്റ് എം.എ. ദിനേശ് തുടങ്ങിയ ജീവനക്കാര്‍ക്ക് യാത്രയയപ്പു നല്‍കി. ബഷീര്‍ കന്മനം , പി.എ സോജ, ബൈജു വളാഞ്ചേരി , അബ്ദുല്‍മജീദ് എന്നിവര്‍ സംസാരിച്ചു.
പെരിന്തല്‍മണ്ണ താലൂക്ക് സമ്മേളനം അങ്ങാടിപ്പുറം എം.പി.നാരായണമേനോന്‍ ഓഡിറ്റോറിയത്തില്‍ കെ.പി.സി.സി. നിര്‍വ്വാഹക സമിതി അംഗവും സഹകരണ ജനാധിപത്യവേദി ജില്ലാ ചെയര്‍മാനുമായ പി.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.യാത്രയയപ്പു സമ്മേളനം ഡി.സി.സി.സെക്രട്ടറിയും ഏലംകുളം പഞ്ചായത്തു പ്രസിഡന്റുമായ സി.സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ടി.മുരളീധരന്‍, പി.നാരായണന്‍ (കുട്ടന്‍) തുടങ്ങിയവര്‍ക്ക് യാത്രയയപ്പ് നല്‍കി. താലൂക്ക് പ്രസിഡന്റ് സമദ് എടപ്പറ്റ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.രാമദാസ് മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി അഹമ്മദാലി ,കാസിം മുഹമ്മദ് ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
തിരുരങ്ങാടി താലൂക്ക് സമ്മേളനം ജില്ലാ സെക്രട്ടറി പി.മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റായിരുന്ന വി.വി.അബ്ദുറഹിമാന് യാത്രയയപ്പു നല്‍കി. താലൂക്ക് പ്രസിഡന്റ് വിജയന്‍, സെക്രട്ടറി രാഹുല്‍ജി നാഥ്, കെ.അലവി സബാദ്, രവീന്ദ്രന്‍,നിഷാദ് എന്നിവര്‍ സംസാരിച്ചു.
കൊണ്ടോട്ടി താലൂക്ക് സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ.അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനില്‍കുമാര്‍ ചേലേമ്പ്ര അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍.സുഭദ്ര, കെ. പ്രീതി ,രവികുമാര്‍ ചീക്കോട് ,ജയന്‍ പുളിക്കല്‍ .അബ്ദുള്‍ ഹമീദ് ,സത്യന്‍ എന്നിവര്‍ സംസാരിച്ചു.
എല്ലാ താലൂക്ക് സമ്മേളനങ്ങളിലും കെ.സി.ഇ.എഫ്. അംഗങ്ങളായ ത്രിതല പഞ്ചായത്ത് അംഗങ്ങളെ ആദരിച്ചു. മാര്‍ച്ച് എട്ടിന് നിലംബൂര്‍ ,പൊന്നാനി , ഏറനാട് താലൂക്ക് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി മാര്‍ച്ച് 13ന് ജില്ലാ സമ്മേളനം എടരിക്കോട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും.
[mbzshare]