കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

moonamvazhi

കേരള കോ – ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് തൃശ്ശൂര്‍ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃശ്ശൂര്‍ കേരള ബാങ്ക് റീജണല്‍ ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ സമരം തൃശ്ശൂര്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ശ്രീ ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് സംസ്ഥാനത്ത് നിലവില്‍ വന്നത് പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് വളരെയധികം ദോഷകരമായി. പ്രാഥമിക സഹകരണ സംഘങ്ങളെ തകര്‍ക്കുന്ന തരത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരിന്റേയും കേരള ബാങ്കിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

താലൂക്ക് പ്രസിഡന്റ് കെ.യു. സുബ്രമണ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി പി.ആര്‍.പ്രമോദ്, സംസ്ഥാന എക്‌സി. അംഗം ഡേവീസ് കണ്ണൂക്കാടന്‍, സി.ഒ. ജേക്കബ്, എ.പ്രസാദ്, ഗിരീഷ് തോപ്പില്‍, കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയ്യര്‍മാര്‍ എന്‍.എ.ഗോപകുമാര്‍, ദീപ ലാസര്‍, രജീഷ് ജോണി, ജിയോ ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. താലൂക്ക് സെക്രട്ടറി ലിയോണ്‍ സ്വാഗതവും, താലൂക്ക് ജോ. സെക്രട്ടറി അനില്‍ പൂച്ചട്ടി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.